എ.എന്‍.ഷംസീറിനെയും പി.വി.അൻവറിനേയും തള്ളിപ്പറഞ്ഞ് ബിനോയി വിശ്വം; ആര്‍എസ്സിന്റെ പ്രധാന്യം ഇടതുപക്ഷത്തിന് ബോധ്യപ്പെട്ടിട്ടില്ല

തിരുവനന്തപുരം: എഡിജിപി എം.ആര്‍. അജിത്കുമാര്‍, ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിനെ ന്യായീകരിച്ച സ്പീക്കര്‍ എ.എന്‍.ഷംസീറിനെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വം.

ഷംസീര്‍ എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന് അറിയില്ലെന്നും ഒഴിവാക്കേണ്ട പ്രസ്താവന ആയിരുന്നുവെന്നും ബിനോയി വിശ്വം പറഞ്ഞു. 

ആര്‍എസ്എസിന് ഉണ്ടെന്നു പറയപ്പെടുന്ന ഈ പ്രധാന്യം ഇടതുപക്ഷത്തിന് ബോധ്യപ്പെട്ട പ്രധാന്യമല്ല. ഇടതുപക്ഷത്തിന് ബോധ്യപ്പെടാത്തതൊന്നും ഇടതുപക്ഷം പറയാന്‍ പാടില്ല. 

കേരളത്തിലെ എഡിജിപി ഇതുപോലൊരു സമ്പര്‍ക്കത്തിന്റെ പാലം എന്തിനു പണിയണം. ആര്‍എസ്എസ് വൃത്തങ്ങളുമായുള്ള ചങ്ങാത്തം എന്തിനു വേണ്ടിയാണെന്നും ബിനോയ് വിശ്വം ചോദിച്ചു. 

ഇന്ത്യയിലെ പ്രധാന സംഘടനയായ ആർഎസ്എസിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഒരാളെ എഡിജിപി കണ്ടതിൽ വലിയ അപാകത തോന്നുന്നില്ലെന്നാണ് സ്പീക്കർ എ.എൻ.ഷംസീർ കഴിഞ്ഞ ദിവസം പറഞ്ഞത്. 

എഡിജിപി മന്ത്രിമാരുടെ ഫോൺ ചോർത്തിയെന്നത് അഭ്യൂഹം മാത്രമാണെന്നു വിലയിരുത്തി, ഈ ആരോപണമുന്നയിച്ച പി.വി.അൻവർ എംഎൽഎയെയും അദ്ദേഹം തള്ളിപ്പറഞ്ഞു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !