തിരുവനന്തപുരം: തലസ്ഥാനനഗരിയില്‍ ചില സ്ഥലങ്ങളില്‍ ആറാം ദിവസവും വെള്ളമെത്തിയില്ല. മേലാരന്നൂരിലാണ് വീടുകളില്‍ ഇതുവരെ വെള്ളം എത്താത്തത്. പൂജപ്പുര പൈ റോഡിലും വെള്ളമെത്തിയില്ല.
കഴിഞ്ഞ ദിവസത്തെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട തകരാറല്ല ഒറ്റപ്പെട്ട സംഭവമാണെന്നാണ് ജലഅതോറിറ്റി പറയുന്നത്. പൈപ്പില്‍ വായുകയറി ബ്ലോക്ക് ആയതാകാമെന്നും പറയുന്നു.
ഇവിടെ പൊതുടാപ്പില്‍നിന്നാണ് ആളുകള്‍ വെള്ളമെടുത്തു വീടുകളില്‍ ഉപയോഗിക്കുന്നത്. ആറുദിവസം പിന്നിട്ടിട്ടും പൂര്‍ണതോതില്‍ ജലവിതരണം നടത്താന്‍ ജല അതോറിറ്റിക്ക് കഴിഞ്ഞിട്ടില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.