ന്യൂഡൽഹി: വിവാദങ്ങള്‍ക്ക് വിരാമമില്ലാതെ എയര്‍ ഇന്ത്യ. യാത്രക്കാര്‍ക്ക് വിളമ്പിയ ഭക്ഷണത്തില്‍ നിന്ന് പാറ്റയെ ലഭിച്ചെന്നാണ് എയര്‍ ഇന്ത്യയ്ക്കെതിരെയുള്ള പുതിയ ആരോപണം. വിമാനത്തിനുള്ളില്‍ എയര്‍ ഇന്ത്യ വിളമ്പിയ ഓംലെറ്റിനുള്ളില്‍ നിന്ന് പാറ്റയെ കണ്ടെത്തിയെന്നാണ് പരാതി. സെപ്റ്റംബര്‍ 17ന് ആയിരുന്നു സംഭവം നടന്നത്.
ഡല്‍ഹിയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്കുള്ള യാത്രയ്ക്കിടെയാണ് മോശം അനുഭവം ഉണ്ടായതെന്ന് പരാതിക്കാരി തന്റെ എക്സ് പേജിലൂടെ വെളിപ്പെടുത്തി. ഇതോടൊപ്പം ഓംലെറ്റിന്റെ ചിത്രങ്ങളും വീഡിയോ ദൃശ്യവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
എഐ 101 എന്ന വിമാനത്തില്‍ സെപ്റ്റംബര്‍ 17ന് ഡല്‍ഹിയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പോകുകയായിരുന്നു പരാതിക്കാരി. തനിക്ക് കഴിക്കാന്‍ നല്കിയ ഓംലെറ്റില്‍ പാറ്റയെ കണ്ടെത്തിയെന്നും എന്നാല്‍ ഇത് കണ്ടെത്തുമ്പോഴേക്കും രണ്ട് വയസുള്ള തന്റെ മകള്‍ ഓംലെറ്റിന്റെ പകുതിയോളം കഴിച്ചിരുന്നതായും യാത്രക്കാരി പറയുന്നു. ഇതേ തുടര്‍ന്ന് കുഞ്ഞിന് ഭക്ഷ്യവിഷബാധയേറ്റതായും പരാതിക്കാരി തന്റെ എക്സ് പേജിലൂടെ വെളിപ്പെടുത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.