റിലയന്‍സ്ജിയോ ഡാറ്റാ സെന്‍ററിലുണ്ടായ തീപിടിത്തം; ജിയോയുടെ നെറ്റ്‍വർക്കിൽ തടസ്സം നേരിട്ടു

മുംബൈ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ റിലയന്‍സ് ജിയോയുടെ നെറ്റ്‍വർക്കിൽ ഇന്ന് തടസ്സം നേരിട്ടു. റിലയൻസ് ജിയോ ഡാറ്റാ സെന്‍ററിലുണ്ടായ തീപിടിത്തമാണ് ഇതിനു പിന്നിലെ കാരണം.

സാങ്കേതിക കാരണങ്ങളാലാണു തകരാർ സംഭവിച്ചതെന്നും തകരാർ പരിഹരിച്ചെന്നും റിലയൻസ് ജിയോ ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. 

‘‘ഇന്നു രാവിലെ മുംബൈയിലെ ചില ജിയോ ഉപഭോക്താക്കൾക്ക് ചെറിയ സാങ്കേതിക പ്രശ്‌നങ്ങൾ കാരണം തടസ്സമില്ലാത്ത സേവനങ്ങൾ ലഭിക്കുന്നതിൽ പ്രശ്‌നങ്ങൾ നേരിട്ടു. അത് പരിഹരിച്ചു. 

ജിയോയുടെ തടസ്സമില്ലാത്ത സേവനങ്ങൾ പൂർണമായും പുനഃസ്ഥാപിച്ചു. ഉപഭോക്താക്കൾക്കുണ്ടായ അസൗകര്യത്തിൽ ഖേദിക്കുന്നു’’– റിലയൻസ് ജിയോ വക്താവ് പറഞ്ഞു. 

ഇന്‍റർനെറ്റ് സേവനങ്ങൾ മാത്രമല്ല ഫോണ്‍ വിളിക്കാനും കഴിയുന്നില്ലെന്നായിരുന്നു പരാതി. 

മുംബൈക്ക് പുറമേ ബെംഗളൂരു, ചെന്നൈ, ഡൽഹി, പുണെ, കൊല്‍ക്കത്ത, ഹൈദരാബാദ്, അഹമ്മദാബാദ് തുടങ്ങിയ പ്രധാന നഗരങ്ങളിലും ജിയോ നെറ്റ്‌വര്‍ക്കില്‍ പ്രശ്നമുള്ളതായി സമൂഹ മാധ്യമങ്ങളിലൂടെ നിരവധി പേർ അറിയിച്ചിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !