ലഡാക്കിലേക്ക് സോളോ ബൈക്ക് റൈഡ് പോയ യുവാവ് ഓക്‌സിജന്‍ കുറവ് മൂലം മരിച്ചു;

ന്യൂഡല്‍ഹി: ലഡാക്കിലേക്ക് സോളോ ബൈക്ക് റൈഡ് പോയ യുവാവ് ഓക്‌സിജന്‍ കുറവ് മൂലം മരിച്ചു. നോയിഡ സ്വദേശിയായ ചിന്മയ് ശര്‍മയാണ് മരിച്ചത്.

ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ സ്വദേശിയായ ചിന്മയ് ശര്‍മ ഓഗസ്റ്റ് 21നാണ് കേന്ദ്ര ഭരണ പ്രദേശമായ ലഡാക്കിലെ പര്‍വത പ്രദേശങ്ങളിലേക്ക് ഒറ്റയ്ക്ക് ബൈക്കില്‍ യാത്ര തിരിച്ചത്. 

തലവേദന അനുഭവപ്പെടുന്നുവെന്ന് യുവാവ് തിങ്കളാഴ്ച അച്ഛനോട് പറഞ്ഞിരുന്നു.  

അന്നേ ദിവസം വൈകുന്നേരത്തോടെ തനിക്ക് ശ്വസിക്കാന്‍ ബുദ്ധിമുട്ട് തോന്നുന്നുവെന്നും യുവാവ് അച്ഛനോട് പറഞ്ഞിരുന്നു. ഇതോടെ മകനെ ഉടനെ ആശുപത്രിയില്‍ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് ലേയില്‍ യുവാവ് താമസിച്ചിരുന്ന ഹോട്ടലിലേക്ക് പിതാവ് വിളിച്ചു. 

ഉടനെ അധികൃതര്‍ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം മുസാഫര്‍നഗറിലെത്തിച്ച ശേഷം സംസ്‌കരിച്ചു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !