മലപ്പുറം: എസ്പി ക്യാമ്പ് ഓഫീസിൽ മരം മുറി കൂടാതെ അനധികൃത ക്രിക്കറ്റ് നെറ്റ്സ് നിർമ്മാണവും. മുൻ മലപ്പുറം എസ്പി സുജിത് ദാസിനെതിരെയാണ് ആരോപണം.
നിലമ്പൂർ സ്വദേശി ഇസ്മായിൽ എരഞ്ഞിക്കലാണ് പരാതിക്കാരൻ. കഴിഞ്ഞ വർഷം ജൂലൈയിലാണ് ഇയാൾ വിജിലൻസിന് പരാതി നൽകിയത്.
എസ്പി ഓഫീസിലെ പുതിയ കെട്ടിട നിർമാണത്തിന് എത്തിച്ച മെറ്റലും സിമന്റും വകമാറ്റിയായിരുന്നു ക്രിക്കറ്റ് നെറ്റ്സ് നിർമ്മിച്ചത്.
കെട്ടിട നിർമ്മാണ കോൺട്രാക്ടറെ സുജിത് ദാസ് സ്വാധീനിച്ചു. ആവശ്യമായ നെറ്റ് പൊന്നാനി ഹാർബറിൽ നിന്ന് സ്പോൺസർ ചെയ്യിപ്പിച്ചു. അതെടുക്കാൻ പൊലീസ് ജീപ്പ് വിട്ടെന്നും പരാതിയിൽ പറയുന്നു.
സുജിത് ദാസിനെക്കുറിച്ച് 2003-ൽ വിജിലൻസ് ഡയറക്ടർക്ക് പരാതി കൊടുത്തിരുന്നുവെന്നും അതിൽ സുജിത് ദാസ് നടത്തിയ അഴിമതികൾ അക്കമിട്ട് നിരത്തിയിരുന്നുവെന്നും ഇസ്മായിൽ പറഞ്ഞു.
സർക്കാരിന്‍റെ ഉത്തരവില്ലാതെയാണ് ക്രിക്കറ്റ് കോർട്ട് പണിഞ്ഞിരിക്കുന്നതെന്നും എസ്പിക്ക് കളിക്കാൻവേണ്ടി മാത്രമാണിതെന്നും പറഞ്ഞ ഇസ്മായിൽ അതിൻറെ രേഖകളെല്ലാം കൈവശമുണ്ടെന്നും കൂട്ടിച്ചേർത്തു.
ഇസ്മായിൽ പറയുന്നതിങ്ങനെ:
സുജിത് ദാസിനെക്കുറിച്ച് 2003-ൽ വിജിലൻസ് ഡയറക്ടർക്ക് പരാതി കൊടുത്തിരുന്നു. സുജിത് ദാസ് നടത്തിയ അഴിമതികൾ അക്കമിട്ട് നിരത്തിയതാണ്. സർക്കാരിന്‍റെ ഉത്തരവില്ലാതെയാണ് ക്രിക്കറ്റ് കോർട്ട് പണിഞ്ഞിരിക്കുന്നത്.
അതും എസ്പിക്ക് കളിക്കാൻവേണ്ടി മാത്രം. അതിൻറെ രേഖകളെല്ലാം കൈവശമുണ്ട്. ഞാനീ പരാതികൊടുത്ത ശേഷം എനിക്കവിടെ നിൽക്കാൻപോലും പറ്റാത്ത സ്ഥിതിയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്‍റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.