നിർത്തിയിട്ടിരുന്ന ബസിലേക്ക് കാർ പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ അഞ്ചുപേർക്ക് ദാരുണാന്ത്യം

രാമനാഥപുരം: നിർത്തിയിട്ടിരുന്ന ബസിലേക്ക് കാർ പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ രണ്ട് കുട്ടികളടക്കം അഞ്ചുപേർക്ക് ദാരുണാന്ത്യം. തമിഴ്നാട്ടിലെ രാമനാഥപുരം പിരപ്പൻവലശയ്ക്ക് സമീപം ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്.

നിർത്തിയിട്ടിരുന്ന ബസിന് പിന്നിലേക്ക് കാർ ഇടിച്ചുകയറുകയായിരുന്നു. ജ്വല്ലറി ഷോപ്പ് ഉടമയും രണ്ട് പെൺമക്കളുമടക്കം അഞ്ച് പേരാണ് മരിച്ചത്. അപകടവുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

രാജേഷ് (33), ഭാര്യ പാണ്ടി സെൽവി (28), മക്കളായ ധർസിനി റാണി (8), പ്രണവിക (4), നവജാത ശിശു എന്നിവരാണ് മരിച്ചത്. ഒരു സ്ത്രീയും കാർ ഡ്രൈവറും ഉൾപ്പെടെ മൂന്ന് പേർ പരിക്കുകളോടെ രക്ഷപ്പെട്ടതായി പോലീസ് അറിയിച്ചു. 

ഗുരുതര പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

കുട്ടികളായ ധർസിനി, പ്രണവിക എന്നിവർക്കും ബന്ധുവായ സെന്തിൽ അംഗളേശ്വരി എന്നിവർക്കും ഗുരുതരമായി പരിക്കേറ്റു. കാർ ഡ്രൈവറായ ബ്രിട്ടോ (35) ഉൾപ്പെടെയുള്ള മൂന്നുപേരാണ് പരിക്കുകളോടെ രക്ഷപ്പെട്ടത്. 

അസുഖബാധിതനായ കുട്ടിയെ ചികിത്സിക്കുന്നതിനായി പോയിമടങ്ങുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് വിവിധ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

കുട്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് പോയി മടങ്ങിവരുന്നതിനിടെയാണ് രാജേഷും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. 

രാത്രി വൈകി രാമനാഥപുരത്ത് നിന്ന് രാമേശ്വരത്തെ വീട്ടിലേക്ക് കാറിൽ മടങ്ങുന്നതിനിടെ രാമേശ്വരത്തേക്ക് പോകുകയായിരുന്ന സർക്കാർ ബസിൽ ചെന്നിടിക്കുകയായിരുന്നു. 

ബസ് സഞ്ചരിക്കുകയാണെന്ന നിഗമനത്തിൽ അമിത വേഗതയിൽ എത്തിയ കാർ മുന്നോട്ട് പോയതായാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ഡ്രൈവർ കാർ നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും ബസിൻ്റെ പുറകിൽ ഇടിക്കുകയായിരുന്നു. 

ഒരു യാത്രക്കാരൻ ബസിനുള്ളിൽ ഛർദ്ദിച്ചതിനെ തുടർന്ന് ബസ് പാതിവഴിയിൽ നിർത്തിയിട്ട സമയത്താണ് കാർ വന്നിടിച്ചതെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. 

തകർന്ന കാറിൽ നിന്ന് മിനിറ്റുകൾക്ക് ശേഷമാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. സംഭവസ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചിരുന്നോ എന്ന കാര്യത്തിൽ വ്യക്തതയുണ്ടായിട്ടില്ല. 

പോലീസ് സംഘം ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി പരിശോധന നടത്തി.  സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

അപകട കാരണം ഉൾപ്പെടെയുള്ള വിഷയങ്ങൾ പോലീസ് അന്വേഷിക്കുന്നുണ്ട്. പോസ്റ്റ് മോർട്ടം ഉൾപ്പെടെയുള്ള നടപടികൾക്കായി മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. കുടുംബം സഞ്ചരിച്ചിരുന്ന ടാക്സി കാർ പൂർണമായി തകർന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !