നിലമ്പൂർ: പ്രകോപനകരമായ മുദ്രാവാക്യം മുഴക്കി പി.വി.അൻവർ എംഎൽഎയ്ക്കെതിരെ നഗരത്തിൽ പ്രകടനം നടത്തിയ നൂറോളം സിപിഎം പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. സ്വമേധയായാണ് പൊലീസ് കേസെടുത്തത്.
ഗതാഗത തടസ്സമുണ്ടാക്കി അനുവാദമില്ലാതെ പ്രകടനം നടത്തി, സമൂഹത്തിൽ സ്പർധയുണ്ടാക്കും വിധം പ്രകോപനപരമായ മുദ്രാവാക്യം മുഴക്കി നടത്തി തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്.
27ന് വൈകിട്ടാണ് സിപിഎം നിലമ്പൂർ ഏരിയാ സെക്രട്ടറി ഇ.പത്മാക്ഷൻ, സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് ജോർജ് കെ.ആന്റണി, നഗരസഭാധ്യക്ഷൻ മാട്ടുമ്മൽ സലീം, ഉപാധ്യക്ഷ അരുമ ജയകൃഷ്ണൻ, നിലമ്പൂർ, ചന്തക്കുന്ന് കരുളായി, ചാലിയാർ ലോക്കൽ സെകട്ടറിമാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ പ്രകടനം നടത്തിയത്. അൻവർ എംഎൽഎയെ കൈയും കാലും വെട്ടി അരിഞ്ഞ് ചാലിയാറിൽ ഒഴുക്കും തുടങ്ങിയ കൊലവിളി മുദ്രാവാക്യങ്ങൾ വിവാദമായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.