ദല്‍ഹി : റോഡിലെ കുഴികള്‍ക്ക് കാരണക്കാര്‍ എലികളാണെന്ന് പറഞ്ഞ ഉദ്യോഗസ്ഥനെതിരെ കടുത്ത നടപടി.
ഡല്‍ഹി - മുംബൈ എക്സ്പ്രസ് വേ പദ്ധതിയുടെ ഭാഗമായിരുന്ന ഉദ്യോഗസ്ഥനാണ് കുഴികളുടെ ഉത്തരവാദിത്തം എലികളില്‍ ചാര്‍ത്തിയത്.രാജസ്ഥാനിലെ ദൗസ ജില്ലയിലെ റോഡില്‍ ചില ഭാഗങ്ങളില്‍ രൂപപ്പെട്ട കുഴികളുടെ ഉത്തരവാദിത്തമാണ് ഉദ്യോഗസ്ഥന് എലികളില്‍ ആരോപിച്ചത്.
ഇയാളെ ജോലിയില്‍ നിന്ന് തന്നെ പിരിച്ചുവിട്ടു. കെസിസി ബില്‍ഡ്കോണ്‍ എന്ന സ്ഥാപനത്തിലെ ജീവനക്കാരനാണ് ഇങ്ങനെ സംഭവിച്ചത്.
നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് (എന്‍എച്ച്എഐ) അയച്ച കത്തില്‍ സ്ഥാപനം ജീവനക്കാരനെതിരെ എടുത്ത നടപടികള്‍ വിശദീകരിച്ചു.
പ്രോജക്ടിനെക്കുറിച്ച് സാങ്കേതിക ധാരണയില്ലാത്ത ഒരു ജൂനിയര്‍ ജീവനക്കാരനാണ് ഈ അഭിപ്രായ പ്രകടനം നടത്തിയതെന്നും അദ്ദേഹത്തെ കമ്ബനിയില്‍ നിന്ന് പിരിച്ചുവിട്ടെന്നുമാണ് സ്ഥാപനം വിശദീകരിച്ചത്.
ഈ ജീവനക്കാരന് മെയിന്റനന്‍സ് മാനേജര്‍ ഒന്നും അല്ലെന്നും വളരെ ജൂനിയര്‍ ആണെന്നും അതിനാല്‍ അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ സാങ്കേതിക ധാരണല്ലാത്തതു കൊണ്ടാണെന്നും കമ്പിനി വ്യക്തമാക്കി. വെള്ളം ലീക്കായതിനെ തുടര്‍ന്നാണ് റോഡ് തകര്‍ന്നതെന്ന് ദൗസയിലെ എക്സ്പ്രസ് വേ പ്രോജക്ട് ഡയറക്ടര്‍ ബല്‍വീര്‍ യാദവ് പറഞ്ഞു.
കരാറുകാരന് വിവരം ലഭിച്ചയുടന്‍ കുഴിയടച്ച് പ്രശ്നം പരിഹരിച്ചെന്നും അദ്ദേഹം പറഞ്ഞു. 1,386 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഡല്‍ഹി - മുംബൈ എക്സ്പ്രസ്വേ രാജ്യത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ എക്സ്പ്രസ് വേയാണ്.
ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്കുള്ള യാത്രാ സമയം 24 മണിക്കൂറില്‍ നിന്ന് 12 - 13 മണിക്കൂറായി ചുരുക്കാന്‍ ലക്ഷ്യമിട്ടാണ് ഈ എക്സ്പ്രസ് വേ നിര്‍മിച്ചത്. ഹരിയാന, രാജസ്ഥാന്, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലൂടെ അതിവേഗ പാത കടന്നുപോകുന്നു.
പദ്ധതിയുടെ 80 ശതമാനം പൂര്‍ത്തിയായെന്നും മുഴുവന്‍ പൂര്‍ത്തിയാകാന്‍ ഒരു വര്‍ഷം കൂടി വേണ്ടി വരുമെന്നാണ് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.