ദില്ലി: സീതാറാം യെച്ചൂരിക്ക് പകരം ജനറല്‍ സെക്രട്ടറി തത്കാലം വേണ്ടെന്ന് സിപിഎമ്മില്‍ ധാരണയായി. താത്ക്കാലികമായി ഒരാള്‍ക്ക് ചുമതല നല്കുന്ന കാര്യം മാത്രമേ പരിഗണനയില്‍ ഉള്ളൂവെന്ന് നേതൃത്വം വ്യക്തമാക്കി.
പാർട്ടി കോണ്‍ഗ്രസ് പുതിയ ജനറല്‍ സെക്രട്ടറിയെ തെരഞ്ഞെടുക്കട്ടെ എന്നാണ് ധാരണ. പ്രകാശ് കാരാട്ടിനോ വൃന്ദ കാരാട്ടിനോ ആക്ടിംഗ് ജനറല്‍ സെക്രട്ടറി എന്ന ചുമതല നല്കാൻ സാധ്യതയുണ്ട്.തത്ക്കാലം ഇതിന്റെ പേരില്‍ പാർട്ടിയില്‍ തർക്കം വേണ്ടെന്നും നേതാക്കള്‍ പറയുന്നു. പിബിയിലെ പല നേതാക്കളും പ്രായപരിധി പിന്നിടുന്നതും സ്ഥിരം ജനറല്‍ സെക്രട്ടറിയെ നിയമിക്കുന്നതിന് തടസ്സമാകുന്നുണ്ട്. പിബി സിസി യോഗങ്ങള്‍ നാളെ മുതല്‍ ദില്ലിയില്‍ ആരംഭിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.