ന്യൂഡൽഹി: മണിപ്പൂരിലെ ജിരിബാം ജില്ലയില്‍ ശനിയാഴ്ച രാവിലെ നടന്ന ആക്രമണത്തെത്തുടര്‍ന്ന് അഞ്ച് പേര് കൊല്ലപ്പെട്ടതായി പൊലീസ്.
ഒരാള്‍ ഉറക്കത്തില്‍ വെടിയേറ്റ് മരിച്ചു. തുടര്‍ന്നു രണ്ടു സമുദായങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ നാല് പേര് വെടിയേറ്റു മരിച്ചതായും പൊലീസ് അറിയിച്ചു.ജില്ലാ ആസ്ഥാനത്ത് നിന്ന് 5 കിലോമീറ്റര്‍ അകലെ ഒറ്റപ്പെട്ട സ്ഥലത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന ആളുടെ വീട്ടില്‍ തീവ്രവാദികള്‍ ഉറങ്ങിക്കിടന്നയാളെ വെടിവെച്ച് കൊല്ലുകയായിരുന്നു.
ഈ ആഴ്ച ആദ്യം ബോറോബെക്ര പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്റെ മൂന്ന് നിലകളുള്ള വീട് തീയിട്ടിരുന്നു. മെയ്തി, ഹമര്‍ വിഭാഗങ്ങള്‍ തീവയ്പ്പും വെടിവെപ്പും തടയുന്നതിന് ധാരണയിലെത്തിയിട്ടും കഴിഞ്ഞ ആഴ്ച മുതല്‍ അക്രമം തുടരുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം മെയ്തി - കുക്കി വിഭാഗങ്ങള്‍ തമ്മിലുണ്ടായ വംശീയ അക്രമത്തില്‍ 200-ലധികം ആളുകള്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകള്‍ ഭവനരഹിതരാകുകയും ചെയ്തിരുന്നു.
അക്രമവും തീവയ്പും തുടര്‍ന്നതോടെ ആയിരങ്ങള്‍ക്ക് വീടുകള്‍ ഉപേക്ഷിച്ച് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടി വന്നു. എന്നാല്‍ ജിരിബാം ജില്ലയെ അതിക്രമം കാര്യമായി ബാധിച്ചിരുന്നില്ല.
ജിരിബാം ജില്ലാ ഭരണകൂടം വിളിച്ചു ചേര്‍ത്ത യോഗത്തില്‍ അസം റൈഫിള്‍സിലെയും സിആര്‍പിഎഫിലെയും ഉദ്യോഗസ്ഥരും ജിരിബാം ജില്ലയിലെ ഹമര്‍, മെയ്തി, താഡൗ, പൈറ്റെ, മിസോ കമ്മ്യൂണിറ്റികളുടെ പ്രതിനിധികളും പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.