പിണറായി വിജയനെ കണ്ട് ഇപി ജയരാജൻ: ചർച്ച ചെയ്ത കാര്യങ്ങള്‍ മാധ്യമ പ്രവർത്തകരോട് പങ്ക് വയ്ക്കേണ്ട കാര്യമില്ല: കേരളത്തില്‍ ഇന്ന് ദുഖദിനം,

ദില്ലി: മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് ഇപി ജയരാജൻ. ദില്ലി കേരളാ ഹൗസില്‍ വെച്ചാണ് കൂടിക്കാഴ്ച നടന്നത്.

എല്‍ഡിഎഫ് കണ്‍വീനർ സ്ഥാനം ഒഴിഞ്ഞ ശേഷം മുഖ്യമന്ത്രിയുമായി ഇതിനു മുൻപും കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും ചർച്ച ചെയ്ത കാര്യങ്ങള്‍ എല്ലാം മാധ്യമ പ്രവർത്തകരോട് പങ്ക് വയ്ക്കേണ്ട കാര്യമില്ലെന്നുമാണ് കൂടിക്കാഴ്ചയെ കുറിച്ച്‌ ഇപി ജയരാജന്റെ പ്രതികരണം.

രാഷ്ട്രീയമെല്ലാം അതിന്റെ വേദിയില്‍ ചർച്ച ചെയാം. മാധ്യമങ്ങളെ വിളിച്ചു രാഷ്ട്രീയ കാര്യങ്ങള്‍ ചർച്ച ചെയ്യാം. ഇപ്പോള്‍ അതിനുള്ള സമയമല്ല.

 യെച്ചൂരിക്ക് അന്ത്യോപചാരം അർപ്പിക്കാൻ പോവുകയാണ്. അദ്ദേഹത്തിന്റെ മൃതശരീരം മെഡിക്കല്‍ കോളേജിലെ വിദ്യാർത്ഥികള്‍ക്ക് വിട്ടുകൊടുക്കാനാണ് അദ്ദേഹം ആഗ്രഹിച്ചത്.

ഐയിംസിന് വിട്ട് കൊടുക്കുന്ന ഒരു നടപടിക്രമം മാത്രമേ സംസ്കാര ചടങ്ങ് എന്ന നിലക്കുള്ളു. യെച്ചൂരിയും ഞാനും തമ്മില്‍ 40 വർഷത്തിലധികമായുള്ള ബന്ധമാണ്. 

ഇന്ന് കേരളത്തില്‍ ഉത്രാടം ആണെങ്കില്‍ പോലും ദുഖദിനം ആയാണ് പാർട്ടി സഖാക്കള്‍ കാണുന്നതെന്നും  ഇപി  കൂട്ടിച്ചേര്‍ത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !