ഡല്‍ഹി: ഡല്‍ഹിയിലെ ആം ആദ്മി പാർട്ടി (എഎപി) സർക്കാരിനെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംഎല്‍എമാർ സമർപ്പിച്ച മെമ്മോറാണ്ടം ആഭ്യന്തര മന്ത്രാലയത്തിന് കൈമാറി പ്രസിഡൻ്റ് ദ്രൗപതി മുർമു.
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ജയിലിലായതും ഭരണനിർവഹണത്തിലെ കാലതാമസവും മൂലമുണ്ടായ 'ഭരണഘടനാ പ്രതിസന്ധി' ചൂണ്ടിക്കാട്ടി ബിജെപി രാഷ്ട്രപതിക്ക് കത്തയച്ചിരുന്നു. എഎപി സർക്കാരിനെ പിരിച്ചുവിടണമെന്നാണ് എം എല്‍ എ മാർ ആവശ്യപ്പെടുന്നത്.ആറാം ഡല്‍ഹി ധനകാര്യ കമ്മീഷൻ രൂപീകരിക്കുന്നതില്‍ ഡല്‍ഹി സർക്കാരിൻ്റെ പരാജയവും കണ്‍ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിൻ്റെ റിപ്പോർട്ടില്‍ നിഷ്‌ക്രിയത്വവും ചൂണ്ടിക്കാട്ടിയാണ് ബിജെപി എംഎല്‍എമാർ മെമ്മോറാണ്ടം സമർപ്പിച്ചിരിക്കുന്നത്.
ഇതിന് മറുപടിയായി ബിജെപിയെ രൂക്ഷമായി വിമർശിച്ചു കൊണ്ട് എഎപി നേതാക്കള്‍ രംഗത്തെത്തി . പിൻവാതിലിലൂടെ കെജ്‌രിവാള്‍ സർക്കാരിനെ പുറത്താക്കാൻ ബിജെപി ശ്രമിക്കുന്നതായി ക്യാബിനറ്റ് മന്ത്രി അതിഷി ആരോപിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.