ന്യൂഡൽഹി: ഗ്വാസകോശ അണുബാധയെ തുടർന്ന് ന്യൂഡല്‍ഹി എയിംസില്‍ ചികിത്സയില്‍ കഴിയുന്ന സി.പി.എം ജനറല്‍ സെക്രട്ടറി നില ഗുരുതരമായി തുടരുന്നു.
ഇന്നു പുലർച്ചെയോടെ സീതാറാം യെച്ചൂരിയെ വെന്റിലേറ്ററിലേക്ക് മാറ്റിയെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. .ശ്വാസകോശ അണുബാധയെ തുടർന്ന് ആഗസ്റ്റ് 19നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട യെച്ചൂരിയെ പിന്നീട് ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. നില വഷളായതിനെ തുടർന്നാണ് ഇന്നു വെന്റിലേറ്ററിന്റെ സഹായം തേടിയത്.
മുഖ്യമന്ത്രി പിണറായി വിജയൻ എംഎ ബേബി അടക്കമുള്ളവർ യെച്ചൂരിയെ ആശുപത്രിയില്‍ സന്ദർശിച്ചു. ഇന്നു വൈകിട്ട് മെഡിക്കല്‍ ബുള്ളറ്റിൻ ഇറക്കുമെന്ന് എയിംസ് അധികൃതർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.