എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടും സ്ത്രീ സുരക്ഷിതയല്ല: നടുറോഡില്‍ യുവതിക്കുനേരേ ലൈംഗികാതിക്രമം: രക്ഷകരായി യാത്രക്കാര്‍: ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍

ഡൽഹി:കാലം എത്ര പുരോഗതി പ്രാപിച്ചിട്ടും സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ക്കും ലൈഗീക ചൂഷണങ്ങള്‍ക്കും മാത്രം ഒരു മാറ്റവും സംഭവിച്ചിട്ടില്ല.

ഇന്നും ലോകത്തിന്റെ പല ഭാഗത്തും നിന്ന് ഇതുമായി ബന്ധപ്പെട്ട് എത്രയോ ഞെട്ടിക്കുന്ന സംഭവങ്ങളാണ് റിപ്പോർട്ട്‌ ചെയ്യപ്പെടുന്നത്. എത്രയൊക്കെ  നടപടികള്‍ സ്വീകരിച്ചിട്ടും സുരക്ഷ പദ്ധതികള്‍ നടപ്പിലാക്കിയിട്ടും സ്ത്രീ സുരക്ഷിതയല്ലെന്ന് ഓരോ സംഭവങ്ങളും വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുകയാണ്. 

പട്ടാപ്പകല്‍ പോലും വീടുകളിലും പൊതുനിരത്തുകളിലും സ്ത്രീകള്‍ സുരക്ഷിതയല്ലാത്ത അവസ്ഥയാണ്. ഇതിനു ഉദാഹരണമാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന ഒരു സിസിടിവി ദൃശ്യം.

@cctvidiots എന്ന എക്സ് അക്കൗണ്ടാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയുടെ തുടക്കത്തില്‍ ഒരു വിജനമായ റോഡിലൂടെ ഒരു യുവതി നടന്നുവരുന്നതാണ് കാണുന്നത്. യുവതിയെ പിന്തുടർന്ന് ഒരു യുവാവും വരുന്നുണ്ട്. 

പെട്ടന്ന് ഇയാള്‍ യുവതിയുടെ കയ്യില്‍ കയറിപിടിക്കുകയും ഉപദ്രവിക്കാൻ ശ്രമം നടത്തുകയും ചെയ്യുന്നതാണ് കാണുന്നത്. യുവതി പല തവണ രക്ഷപെടാൻ ശ്രമിക്കുണ്ടെങ്കിലും ഇയാള്‍ ബലമായി യുവതിയെ കീഴടക്കാനുള്ള ശ്രമത്തിലാണ്. ഇതെല്ലാം കണ്ടുകൊണ്ട് ഒരു വഴിയാത്രക്കാരൻ നടന്നു വരുന്നതും കാണാം.

ഈ സമയത്ത് ഒരു ബസ് അതുവഴി കടന്നുവരുകയും അതില്‍ നിന്ന് കുറച്ച്‌ പുരുഷന്മാർ ഇറങ്ങി വരുകയും യുവതിയെ യുവാവിന്റെ കയ്യില്‍ നിന്ന് രക്ഷിക്കുന്നതുമാണ് കാണുന്നത്. 

യുവാവിനെ പുരുഷന്മാർ ചേർന്ന് മർദിക്കുന്നതും വീഡിയോയില്‍ കാണാം. ഏതായാലും സമയോചിതമായ ഇവരുടെ ഇടപെടലും ധീരമായ പ്രവർത്തിയുംകൊണ്ട് വലിയ അപകടമാണ് ഒഴിവായത്.

സിസിടിവി ദൃശ്യങ്ങളില്‍, യാത്രക്കാരുടെ സംഘം ശല്യക്കാരനെ ചുറ്റിവളയുന്നതും ഉടൻ യുവതിയെ രക്ഷിക്കുന്നതും കാണാം. സ്ത്രീയെയെ ദുരുപയോഗം ചെയ്യാനുള്ള ശ്രമങ്ങള്‍ വെച്ചുപൊറുപ്പിക്കില്ല എന്ന ശക്തവും വ്യക്തവുമായ സന്ദേശമാണ് വീഡിയോയിലൂടെ പുറത്തുവരുന്നത്.

പീഡനം നേരിടുന്നവരെ രക്ഷിക്കാൻ കാഴ്ചക്കാർക്കുള്ള പങ്കിനെ കുറിച്ചുള്ള ഒരു പ്രധാന ഓർമ്മപ്പെടുത്തലാണ് ഈ സംഭവം. വ്യക്തികള്‍ ഒന്നിച്ച്‌ എടുക്കുന്ന നിർണ്ണായക തീരുമാനവും തുടര്‍നടപടിയും എല്ലാവർക്കും സുരക്ഷിതമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ സഹായകമാണ്.

പീഡനങ്ങള്‍ക്കെതിരെ നിലകൊള്ളുക എന്നത് കേവലം വ്യക്തിപരമായ ഉത്തരവാദിത്തമല്ല, മറിച്ച്‌ സമൂഹത്തിന്റ ഉത്തരവാദിത്തമാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !