കേജ്‌രിവാളിൻ്റെ ജാമ്യ ഹർജി: ഹൈക്കോടതിയുടെ മനോവീര്യം തകരുമെന്ന് സി.ബി.ഐ, :ഒരു അഭിഭാഷകനും ഇങ്ങനെ വാദിക്കാൻ പാടില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി : മദ്യനയക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് ജാമ്യം അനുവദിച്ചാല്‍ ഡല്‍ഹി ഹൈക്കോടതിയുടെ മനോവീര്യം തകരുമെന്ന് സി.ബി.ഐ സുപ്രീംകോടതിയില്‍. 


വാദത്തെ ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജല്‍ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ച് അംഗീകരിച്ചില്ല. സി.ബി.ഐക്ക് വേണ്ടി ഹാജരായ അഡിഷണല്‍ സോളിസിറ്റർ ജനറല്‍ എസ്.വി. രാജുവിനോട് അങ്ങനെ പറയരുതെന്നും ഒരു അഭിഭാഷകനും ഇങ്ങനെയൊരു വാദമുഖം ഉന്നയിക്കാൻ പാടില്ലെന്നും


കോടതി പ്രതികരിച്ചു. ഡല്‍ഹി ഹൈക്കോടതി മെറിറ്റില്‍ പരിഗണിച്ച്‌ തള്ളിയ വിഷയമായതിനാലാണ് പറയേണ്ടി വന്നതെന്ന് അഡിഷണല്‍ സോളിസിറ്റർ മറുപടി നല്‍കി. സി.ബി.ഐ കേസിലെ അറസ്റ്ര് ചോദ്യം ചെയ്‌തും ജാമ്യം ആവശ്യപ്പെട്ടും കേജ്‌രിവാള്‍ സമർപ്പിച്ച ഹർജികള്‍ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.


ഇന്നലെ വിശദമായി വാദം കേട്ട കോടതി, ഹർജികള്‍ വിധി പറയാൻ മാറ്റി. അടുത്ത ചൊവ്വാഴ്ച വിധി പറഞ്ഞേക്കുമെന്നാണ് സൂചന. ഇ.ഡി കേസില്‍ സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചിട്ടുള്ള സാഹചര്യത്തില്‍ സി.ബി.ഐ കേസില്‍ സ്വീകരിക്കുന്ന നിലപാട് കേജ്‌രിവാളിന് നി‌ർണായകമാണ്. കഴിഞ്ഞ ജൂണ്‍ 26നാണ് സി.ബി.ഐ അന്വേഷണസംഘം കേജ്‌രിവാളിന്റെ അറസ്റ്ര് രേഖപ്പെടുത്തിയത്.

ഇ.ഡി കേസിലെ ജയില്‍മോചനം തടയാൻ 'ഇൻഷുറൻസ് അറസ്റ്റ്' നടപ്പാക്കുകയായിരുന്നു സി.ബി.ഐയെന്ന് കേജ്‌രിവാളിന്റെ അഭിഭാഷകൻ അഭിഷേക് മനു സിംഗ്‌വി പറഞ്ഞു. 2022 ആഗസ്റ്റില്‍ രജിസ്റ്റർ ചെയ്‌ത കേസില്‍ രണ്ടുവർഷത്തോളം കാത്തിരുന്ന ശേഷമാണ് നടപടിക്രമങ്ങള്‍ പാലിക്കാതെയുള്ള അറസ്റ്റ്. 

ഭരണഘടനാ പദവിയിലിരിക്കുന്ന വ്യക്തിയാണ്. ജാമ്യം അനുവദിച്ചാല്‍ രാജ്യം വിടുന്ന സാഹചര്യമില്ലെന്നും സിംഗ്‌വി വാദിച്ചു. ജാമ്യത്തിനായി ആദ്യം ഡല്‍ഹി ഹൈക്കോടതിയെയും പിന്നീട് സുപ്രീംകോടതിയെയും സമീപിച്ച കേജ്‌രിവാളിന്റെ നടപടിയെ സി.ബി.ഐ ചോദ്യം ചെയ്‌തു. 

വിചാരണക്കോടതിയെ ആണ് ആദ്യം സമീപിക്കേണ്ടിയിരുന്നതെന്ന് സി.ബി.ഐ അറിയിച്ചപ്പോള്‍, കേജ്‌രിവാളിനെ പാമ്പും കോണിയും കളിക്ക് വിധേയനാക്കുകയാണോ ഉദ്ദേശ്യമെന്ന് സിംഗ്‌വി തിരിച്ചു ചോദിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !