ദില്ലി: ജമ്മു കശ്മീർ തെരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യത്തിനെതിരെ വിമർശനവുമായി സഖ്യസ്ഥാനാർത്ഥിയും സി പി എം നേതാവുമായ മുഹമ്മദ് യൂസഫ് തരിഗാമി.
ഓഫറുകള്‍ നല്കി ആളെകൂട്ടുകയല്ല വേണ്ടതെന്ന് തരിഗാമി പറഞ്ഞു. കൂടുതല്‍ മതേതര കക്ഷികളെ ഒപ്പം ചേർക്കാനായില്ലെന്നും തരിഗാമി വിമർശിച്ചു. പിഡിപിയെ ഒപ്പം ചേർക്കാൻ സാധിച്ചില്ല.കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് മുതല്‍ നീക്കം തുടങ്ങിയെങ്കിലും അഭിപ്രായ വ്യത്യാസം മൂലം നടന്നില്ലെന്ന് ചൂണ്ടിക്കാട്ടിയ തരിഗാമി തീവ്രവാദത്തില്‍ നിന്ന് തെരഞ്ഞെടുപ്പിലെത്തിയ ജമാഅത്തെ ഇസ്ലാമിയെ ജനം തള്ളുമെന്നും പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.