വഖഫ് ബോര്‍ഡിലെ ക്രമക്കേട്: എഎപി എംഎല്‍എ അമാനത്തുല്ല ഖാൻ്റെ വീട്ടിൽ ഇഡി റെയ്ഡ്,, അറസ്റ്റ്,

ന്യൂഡല്‍ഹി: ഡല്‍ഹി വഖഫ് ബോര്‍ഡിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ ചെയര്‍മാനും എഎപി എംഎല്‍എയുമായ അമാനത്തുല്ല ഖാനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു.


അനധികൃത നിയമനവും വസ്തു ഇടപാടുകളുമായി 100 കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്നാണ് ഇഡിയുടെ ആരോപണം. വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തിരിക്കുമ്പോഴാണ് ക്രമക്കേട് ആരോപിച്ചിരിക്കുന്നത്.

രാവിലെ അമാനത്തുല്ല ഖാന്റെ വീട്ടില്‍ ഇഡി ഉദ്യോഗസ്ഥരെത്തിയപ്പോള്‍ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. പരിശോധനയ്‌ക്കെന്ന പേരില്‍ ഇഡി സംഘമെത്തിയതു തന്നെ അറസ്റ്റു ചെയ്യാനാണെന്നാണ് അമാനത്തുല്ല ഖാന്‍ എക്‌സില്‍ ആരോപിച്ചത്.

 തന്റെ ഭാര്യാ മാതാവ് അര്‍ബുദബാധിതയാണ്. നാലു ദിവസം മുന്‍പാണു ശസ്ത്രക്രിയ നടത്തിയത്. ഇക്കാര്യം ഇഡിയെ അറിയിച്ചിട്ടും ഉദ്യോഗസ്ഥരുടെ പെരുമാറ്റം ശരിയല്ലെന്നുമാണ് അമാനത്തുള്ള പറഞ്ഞത്. ഇഡിയുടെ പരിശോധന നടക്കുന്ന സമയത്ത് ഡല്‍ഹി പൊലീസും അര്‍ധസൈനിക വിഭാഗവും വീടിനു പുറത്തുണ്ടായിരുന്നു.

2 വര്‍ഷമായി തന്നെ പീഡിപ്പിക്കുകയാണ്. അതും തെറ്റായ ആരോപണങ്ങളുടെ പേരില്‍. എഎപി പാര്‍ട്ടിയെയാകെ ഇവര്‍ ബുദ്ധിമുട്ടിക്കുന്നു. 

ഞങ്ങളുടെ പാര്‍ട്ടിയെ തകര്‍ക്കുകയാണു ലക്ഷ്യം. ജനങ്ങള്‍ എനിക്കു വേണ്ടി പ്രാര്‍ഥിക്കണം. ജോലികളെല്ലാം നിറവേറ്റും. ഞങ്ങള്‍ പേടിക്കില്ല, ആശങ്ക വേണ്ടെന്നും അമാനത്തുല്ല ഖാന്‍ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !