ഭീകരവാദിയെ ന്യായീകരിച്ച് പ്രസംഗം: കശ്മീരിന് പ്രത്യേക പദവി തിരിച്ചു നല്‍കണമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി യുഎന്നില്‍; ചുട്ടമറുപടി നല്‍കി ഇന്ത്യ,

ദില്ലി: ജമ്മു കശ്മീർ വിഷയം യുഎൻ ജനറല്‍ അസംബ്ലിയില്‍ ഉന്നയിച്ച്‌ പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ്. കശ്മീരില്‍ ഹിതപരിശോധന നടത്തണമെന്ന് ഷഹ്ബാസ് ഷെരീഫ് ആവശ്യപ്പെട്ടു.

കശ്മീർ വിഷയത്തില്‍ ഇന്ത്യ ചർച്ചയ്ക്ക് തയ്യാറാകണമെന്ന് പറഞ്ഞ അദ്ദേഹം ഭീകരവാദി ബുർഹാൻ വാനിയെ ന്യായീകരിക്കുകയും ചെയ്തു എന്നതാണ് ശ്രദ്ധേയം. 

ജമ്മു കശ്മീരിന് പ്രത്യേക പദവി തിരിച്ചു നല്കണം എന്നതാണ് പാക് പ്രധാനമന്ത്രിയുടെ പ്രധാന ആവശ്യം. ഷഹ്ബാസ് ഷെരീഫിന്റെ പ്രസ്താവനയ്ക്ക് ഇന്ത്യ ശക്തമായ മറുപടിയാണ് നല്‍കിയത്. പാക് പ്രധാനമന്ത്രിയുടെ പ്രസംഗം പരിഹാസ്യമാണെന്ന് ഇന്ത്യൻ പ്രതിനിധി ഭാവിക മംഗളാനന്ദൻ പറഞ്ഞു. 

ഭീകരവാദം, മയക്കുമരുന്ന്, അന്തർദേശീയ കുറ്റകൃത്യങ്ങള്‍ എന്നിവയ്ക്ക് ആഗോള പ്രശസ്തിയുള്ള ഒരു രാജ്യമാണ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ ആക്രമിക്കുന്നതെന്ന് ഭാവിക വ്യക്തമാക്കി. 

പാകിസ്ഥാൻ ഭീകരരെ ഉപയോഗിച്ച്‌ നിഴല്‍ യുദ്ധം നടത്തുകയാണെന്ന് ഭാവിക ചൂണ്ടിക്കാട്ടി. ഇപ്പോള്‍ ജമ്മു കശ്മീരിലെ തെരഞ്ഞെടുപ്പില്‍ പ്രതിസന്ധി സൃഷ്ടിക്കാനാണ് പാകിസ്ഥാൻ ശ്രമിക്കുന്നത്. 

അതിർത്തികടന്നുള്ള ഭീകരവാദത്തിന് ചുട്ടമറുപടി നല്‍കുമെന്നും ഇന്ത്യയ്‌ക്കെതിരെ ഇത്തരം പ്രവർത്തനങ്ങളുമായി മുന്നോട്ട് പോയാല്‍ അത് അനന്തരഫലങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്ന് പാകിസ്ഥാൻ മനസ്സിലാക്കണമെന്നും ഇന്ത്യൻ പ്രതിനിധി വ്യക്തമാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

ഗോതമ്പു പാടത്തെ താമര പൂക്കൾ കണക്കും കളികളും | Lotus flowers in the wheat field !!

അധ്യാപകനെ കാണാതായിട്ട് മാസങ്ങൾ,യാതൊരു തുമ്പും ലഭിക്കാതെ പോലീസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !