ഡല്‍ഹി: വയനാട്ടിലെ അപകടത്തില്‍ അന്തരിച്ച ജെൻസന് അനുശോചനം ഏർപ്പെടുത്തി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി .
തനിച്ചല്ലെന്ന് ഓർമ്മപ്പെടുത്തി രാഹുല്‍ ഗാന്ധിയും ആശ്വാസ വാക്കുകള്‍ കുറിച്ചു. 'മേപ്പാടി ക്യാമ്പ് സന്ദർശിച്ചപ്പോള്‍ ഞാനും പ്രിയങ്കയും ശ്രുതിയെ കുറിച്ചും അവളുടെ സഹനശക്തിയെ കുറിച്ചും മനസ്സിലാക്കിയിരുന്നു.വിനാശകരമായ നഷ്ടത്തിലും ഞങ്ങളോട് പറഞ്ഞതുപോലെ അവള് ധൈര്യവതിയായി നിന്നു. ഇന്ന്, അവള് മറ്റൊരു ഹൃദയഭേദകമായ ദുരന്തത്തെ അഭിമുഖീകരിക്കുന്നുവെന്നതില്‍ ഞാൻ ദുഃഖിതനാണ്.
അവളുടെ പ്രതിശ്രുതവരൻ ജെൻസൻ്റെ വിയോഗം... ദുഷ്കരമായ ഈ സമയത്ത് നിങ്ങള്‍ തനിച്ചല്ലെന്ന് അറിയുക.. അതേ അചഞ്ചലമായ ചൈതന്യത്തോടെ മുന്നോട്ട് പോകാനുള്ള ശക്തിയും ധൈര്യവും ഉണ്ടാവട്ടെയെന്നും' അദ്ദേഹം സാമൂഹികമാധ്യമങ്ങളില്‍ കുറിച്ചു.
കേരളത്തെയൊന്നാകെ വേദനയിലാഴ്ത്തി ജെൻസൻ വിട പറഞ്ഞപ്പോള്‍ ശ്രുതിക്ക് കരുത്ത് പകരാൻ ആശ്വാസ വാക്കുകളുമായി എല്ലാവരും ഒപ്പമുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.