ബലാത്സംഗ കൊലപാതകത്തിന് വധശിക്ഷ ഉറപ്പാക്കുന്ന 'അപരാജിത' ബില്‍ ബംഗാള്‍ ഗവര്‍ണര്‍ രാഷ്ട്രപതിക്ക് വിട്ടു

ന്യൂഡൽഹി: ബലാത്സംഗ കൊലപാതകത്തിന് വധശിക്ഷ ഉറപ്പാക്കുന്ന 'അപരാജിത ബിൽ ബംഗാൾ ഗവർണർ രാഷ്ട്രപതിക്ക് വിട്ടു. കഴിഞ്ഞ ദിവസമാണ് പശ്ചിമ ബംഗാൾ നിയമസഭ ബില്ല് പാസാക്കിയത്.

അപരാജിത വുമൺ ആൻഡ് ചൈൽഡ് ബില് (പശ്ചിമബംഗാൾ ക്രിമിനൽ ലോ ആൻഡ് അമെന്മെന്റ്) 2024 ഐക്യകണ്ഠേനയാണ് നിയമസഭ പാസാക്കിയത്. 

ബലാത്സംഗ കേസുകളിൽ ഇര മരിക്കുകയോ, കോമയിലാവുകയോ ചെയ്യുന്നപക്ഷം പ്രതിക്ക് വധശിക്ഷ നല്കണമെന്നാണ് ബില്ലിലുള്ളത്.

 കൂടാതെ ബലാത്സംഗം, കൂട്ടബലാത്സംഗം, മറ്റ് ലൈംഗിക പീഡനങ്ങള് എന്നിവയിൽ പ്രതിക്ക് പരോൾ ഇല്ലാതെ ജീവപര്യന്തം തടവുശിക്ഷയും ശുപാർശ ചെയ്യുന്നുണ്ട്. 

ഇതോടെ കേന്ദ്ര ക്രിമിനൽ നിയമം ഭേദഗതി ചെയ്ത് ബിൽ പാസാക്കുന്ന ആദ്യ സംസ്ഥാനമായി പശ്ചിമ ബംഗാൾ മാറി. 

ഭാരതീയ ന്യായ് സംഹിത 2023, ഭാരതീയ നാഗരിക് സുരക്ഷ സംഹിത 2023, ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള കുട്ടികളുടെ സംരക്ഷണ നിയമം 2012 എന്നിവയ്ക്ക് കീഴിലുള്ള വ്യവസ്ഥകളിൽ ബിൽ ഭേദഗതികൾ ആവശ്യപ്പെടുന്നുണ്ട്.

 പ്രയത്തിന്റെ അടിസ്ഥാനത്തിൽ കുറ്റവാളികളെ ശിക്ഷിക്കുന്ന ചില വകുപ്പുകളിൽ നീക്കം ചെയ്യണം എന്നതാണ് ഇതിൽ പ്രധാനം.

 ബലാത്സംഗക്കേസുകളിൽ അതിവേഗ ഫസ്റ്റ്ട്രാക്ക് കോടതികൾ വേണമെന്നും പോക്സോ നിയമങ്ങൾ കര്ശനമാക്കണമെന്നും ബില്ലിൽ പറയുന്നുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് രാഹുൽ പുറത്ത്

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

അഭിനവ ഗജേന്ദ്ര മോക്ഷം " ഈരാറ്റുപേട്ട അയ്യപ്പൻ | Erattupetta Ayyappan ..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !