നീറ്റ് പരീക്ഷയില്‍ ഒന്നാം റാങ്കുകാരൻ; ജൂനിയര്‍ ഡോക്ടറായ 25കാരൻ മുറിയില്‍ ജീവനൊടുക്കിയ നിലയില്‍, അന്വേഷണം,

ദില്ലി: 2017ലെ നീറ്റ് യുജി പരീക്ഷയില്‍ അഖിലേന്ത്യാ തലത്തില്‍ ഒന്നാം റാങ്ക് നേടിയ നവ്ദീപ് സിംഗിനെ (25) മരിച്ച നിലയില്‍ കണ്ടെത്തി.

ജൂനിയർ ഡോക്ടറും മൗലാന ആസാദ് മെഡിക്കല്‍ കോളേജിലെ (എംഎഎംസി) രണ്ടാം വർഷ എംഡി വിദ്യാർത്ഥിയുമാണ് നവ്ദീപ്. കഴിഞ്ഞ ദിവസമാണ്  മുറിയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. സിംഗ് എംഎഎംസിയില്‍ റേഡിയോളജിയിലാണ് എംഡി പഠനം നടത്തിയിരുന്നത്.

ഫോണില്‍ വിളിച്ച്‌ കിട്ടാതിരുന്നതോടെ മുറിയില്‍ ചെന്നു നോക്കാൻ നവ്ദീപിന്‍റെ അച്ഛൻ ഒരു സുഹൃത്തിനോട് പറയുകയായിരുന്നു. സുഹൃത്ത് ചെന്നു നോക്കിയപ്പോള്‍ മുറി അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. വാതില്‍ പൊളിച്ച്‌ തുറന്ന് നോക്കിയപ്പോള്‍ സിംഗിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഉടൻ തന്നെ പൊലീസില്‍ വിവരമറിയിച്ചു. ആത്മഹത്യാ കുറിപ്പൊന്നും കണ്ടെത്താനായിട്ടില്ല. സിംഗിന്‍റെ മരണത്തെ കുറിച്ച്‌ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

എംഎഎംസിയില്‍ എംബിബിഎസ് പൂർത്തിയാക്കിയ നവ്ദീപ് സിംഗ് മിടുക്കനായ വിദ്യാർത്ഥി എന്നാണ് കാമ്പസില്‍ അറിയപ്പെട്ടിരുന്നത്. ജീവനൊടുക്കാനിടയായ സാഹചര്യം വ്യക്തമല്ല. പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കും

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !