ദില്ലി: 2017ലെ നീറ്റ് യുജി പരീക്ഷയില്‍ അഖിലേന്ത്യാ തലത്തില്‍ ഒന്നാം റാങ്ക് നേടിയ നവ്ദീപ് സിംഗിനെ (25) മരിച്ച നിലയില്‍ കണ്ടെത്തി.
ജൂനിയർ ഡോക്ടറും മൗലാന ആസാദ് മെഡിക്കല്‍ കോളേജിലെ (എംഎഎംസി) രണ്ടാം വർഷ എംഡി വിദ്യാർത്ഥിയുമാണ് നവ്ദീപ്. കഴിഞ്ഞ ദിവസമാണ് മുറിയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. സിംഗ് എംഎഎംസിയില്‍ റേഡിയോളജിയിലാണ് എംഡി പഠനം നടത്തിയിരുന്നത്.ഫോണില്‍ വിളിച്ച് കിട്ടാതിരുന്നതോടെ മുറിയില്‍ ചെന്നു നോക്കാൻ നവ്ദീപിന്റെ അച്ഛൻ ഒരു സുഹൃത്തിനോട് പറയുകയായിരുന്നു. സുഹൃത്ത് ചെന്നു നോക്കിയപ്പോള്‍ മുറി അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. വാതില്‍ പൊളിച്ച് തുറന്ന് നോക്കിയപ്പോള്‍ സിംഗിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഉടൻ തന്നെ പൊലീസില്‍ വിവരമറിയിച്ചു. ആത്മഹത്യാ കുറിപ്പൊന്നും കണ്ടെത്താനായിട്ടില്ല. സിംഗിന്റെ മരണത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
എംഎഎംസിയില്‍ എംബിബിഎസ് പൂർത്തിയാക്കിയ നവ്ദീപ് സിംഗ് മിടുക്കനായ വിദ്യാർത്ഥി എന്നാണ് കാമ്പസില്‍ അറിയപ്പെട്ടിരുന്നത്. ജീവനൊടുക്കാനിടയായ സാഹചര്യം വ്യക്തമല്ല. പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കും
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.