കൊച്ചി: നിരവധി ആരാധകരുള്ള താരമാണ് ഉർവശി. ലേഡി സൂപ്പർ സ്റ്റാർ എന്നൊക്കെ വിളിക്കാൻ തുടങ്ങുന്നതിനും ഒരുപാട് കാലം മുമ്പ് അതുപോലെ സ്വാധീനമുണ്ടായിരുന്ന നായിക.
സ്‌ക്രീനില്‍ ഉർവ്വശിയ്ക്ക് അസാധ്യമായതായി ഒന്നുമുണ്ടായിരുന്നില്ല. ഏത് തരം വേഷവും ഉർവ്വശിയ്ക്ക് ചേരും.സ്ഥിരം നായിക സങ്കല്‍പ്പങ്ങള്‍ക്ക് അപ്പുറത്തേക്ക് കടക്കുന്നതായിരുന്നു ഉർവ്വശിയുടെ കഥാപാത്രങ്ങള്‍. അഭിനയ മികവില്‍ ഉർവശിക്ക് പകരമായി മറ്റാരുമില്ലെന്നാണ് ആരാധകർ പറയുന്നത്.
ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ മമ്മൂട്ടിയെ കുറിച്ചും മോഹൻലാലിനെ കുറിച്ചും താരം പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. മമ്മൂട്ടിയും മോഹൻലാലും മലയാള സിനിമയുടെ രണ്ട് ഇരുമ്പ് തൂണുകളാണെന്നാണ് നടി പറയുന്നത്.
മലയാള സിനിമയെ മറ്റൊരു തലത്തിലേക്ക് എത്തിച്ചതില്‍ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും പങ്ക് വളരെ വലുതാണ്. മമ്മൂട്ടിയ്ക്കും മോഹൻലാലിനും ശേഷം ഇന്ത്യ മുഴുവൻ അറിയപ്പെടാൻ പോകുന്ന നടൻ ഫഹദ് ഫാസിലായിരിക്കും. സൂപ്പർ സ്റ്റാർ എന്ന് പറയുന്നതിനേക്കാള്‍ മികച്ച നടൻ എന്ന് അദ്ദേഹത്തെ വിളിക്കാം.
ഏത് തരം കഥാപാത്രവും ചെയ്ത് ഫലിപ്പിക്കാൻ ഫഹദിന് കഴിയും. നായകവേഷം മാത്രമേ ചെയ്യുള്ളൂവെന്ന ഒരു നിർബന്ധവും അദ്ദേഹത്തിനില്ല. കരിയറിന്റെ തുടക്കത്തില്‍ തന്നെ നെഗറ്റീവ് കഥാപാത്രങ്ങള്‍ ചെയ്ത് സിനിമയിലേയ്ക്ക് കയറി വന്നയാളാണ് ഫഹദ്.
22 ഫീമെയില്‍ കോട്ടയം, ചാപ്പാ കുരിശ് തുടങ്ങിയ ചിത്രങ്ങളിലൂടെ നെഗറ്റീവ് റോളുകള്‍ ചെയ്യാൻ കഴിയുമെന്ന് ഫഹദ് തെളിയിച്ചു.
അടുത്തിടെ ഇറങ്ങിയ ആവേശത്തില്‍ ആക്ഷൻ ഹീറോ ഇമേജ് ഉണ്ടാക്കിയെടുക്കാനും ഫഹദിന് സാധിച്ചിട്ടുണ്ട്. മലയാളത്തില്‍ നിന്ന് ഇന്ത്യ മുഴുവൻ അറിയപ്പെടാൻ പോകുന്ന നടൻ അയാളായിരിക്കും. ഏത് തരം കഥാപാത്രങ്ങളും ചെയ്യാൻ ഫഹദിന്കഴിയുമെന്നും ഉർവശി പറഞ്ഞു.
അതേസമയം, ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ സിനിമാ താരങ്ങളില്‍ നിന്നും അണിയറപ്രവർത്തകരില്‍ നിന്നും നേരിട്ട ദുരനുഭവങ്ങള്‍ വിവരിച്ച് നിരവധി സ്ത്രീകള്‍ രംഗത്തെത്തിയിരുന്നു. ഇതേ കുറിച്ചും ഉർവശി പറഞ്ഞിരുന്നു. സ്വാതന്ത്ര്യം ദുർവിനിയോഗം ചെയ്യപ്പെടുകയാണ്. ഒരുപാട് ഓപ്പണ്‍ ആയി സ്ത്രീകള്‍ പെരുമാറുന്നു.
അതുകൊണ്ടാണ് പണ്ടെങ്ങുമില്ലാത്ത പരാതികള്‍ ഇപ്പോള്‍ കേള്‍ക്കാനിടയാകുന്നത്. പുരുഷന് കൂടുതല്‍ സ്വാതന്ത്ര്യം സ്ത്രീ കൊടുക്കുമ്പോള്‍ അടുത്ത ഘട്ടത്തിലേക്ക് പോകാമെന്ന തോന്നല്‍ പുരുഷനില്‍ ഉണ്ടാകുന്നു.
മനുഷ്യർ എപ്പോഴും മനുഷ്യരാണ്. ഒന്നും ഒന്നും രണ്ടേ ആവുകയുള്ളൂ, കാലം മാറിയതുകൊണ്ട് അത് 4 ആകില്ലെന്നാണ് നടി പറയുന്നത്.
മാത്രമല്ല, ഇതെല്ലാം എന്റെ കുടുംബത്തിലെ തലമൂത്ത സ്ത്രീകള്‍ പറഞ്ഞുനല്‍കിയിട്ടുള്ള കാര്യങ്ങളാണ്. പുരുഷന്മാർക്ക് അത്തരമൊരു 'തോന്നല്‍' ഉണ്ടാക്കരുത്. കാരണം ഇത് പ്രകൃതിയുടെ പ്രതിഭാസമാണ്.
സ്ത്രീയെ വശീകരിക്കാനും ആകർഷിക്കാനും സംരക്ഷിക്കാനും കടപ്പെട്ടവനാണ് പുരുഷൻ. സ്ത്രീക്ക് 'താത്പര്യം' ഉണ്ടെന്ന് പുരുഷന്റെ ഉള്ളില്‍ തോന്നിപ്പിക്കുന്ന വിധം പെരുമാറാതിരിക്കുക എന്നുമാണ് ഉർവശി പറയുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.