ഹിന്ദിയിലാണ് വിനായകന്റെ വെല്ലുവിളി. സുരാജ് അവതരിപ്പിക്കുന്ന ശങ്കുണ്ണിയെയാണ് വീട്ടില്‍ കയറി വിനായകന്റെ മാധവൻ വെല്ലുവിളിക്കുന്നത്- "സാലേ ശങ്കുണ്ണി ബാഹർ ആജാ"രസകരമായ സംഭാഷണങ്ങള്‍ നിറഞ്ഞ തെക്ക് വടക്ക് ട്രെയ്ലറില്‍ ഇത്തരത്തില്‍ നിരവധി രസകരമായ നിമിഷങ്ങളാണുള്ളത്.
"സഖാവ് മാധവനും സഖാവ് ശങ്കുണ്ണിയും കടുപ്പമായിരുന്നേ'- വിനായകന്റേയും ശങ്കുണ്ണിയുടേയും കഥാപാത്രങ്ങള്‍ക്കു ട്രെയ്ലർ നല്‍കുന്ന ആമുഖമാണിത്.ചിരിയും തമാശയും തന്നെയാണ് സിനിമയില്‍ എന്നുറപ്പാക്കുന്ന ട്രെയ്ലറില്‍ വിനായകനും സുരാജിനും ഒപ്പം അണിനിരക്കുന്ന വൈറല്‍ താരനിരയുമുണ്ട്. ഷമീർ ഖാൻ, മെല്‍വിൻ ജി ബാബു, വരുണ്‍ ധാര, സ്നേഹ വിജീഷ്, ശീതള്‍ ജോസഫ്, വിനീത് വിശ്വം, മെറിൻ ജോസ്, അനിഷ്മ അനില്‍കുമാർ എന്നീ യുവതാര നിരയാണ് ഒന്നിക്കുന്നത്. വാഴയ്ക്കു ശേഷം സോഷ്യല്‍ മീഡിയയില്‍ നിന്നും ഇത്രയധികം താരങ്ങള്‍ ഒന്നിക്കുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്.
സിനിമയില്‍ വിനായകന്റെ ഭാര്യ വേഷത്തില്‍ നന്ദിനി ഗോപാലകൃഷ്ണൻ സുരാജിന്റെ ഭാര്യയായി മഞ്ജുശ്രീയുമാണ് അഭിനയിക്കുന്നത്. ജെല്ലിക്കെട്ട്, ചുരുളി, നൻപകല്‍ നേരത്ത് മയക്കം എന്നീ സിനിമകള്‍ക്കു ശേഷം എസ്. ഹരീഷ് രചിച്ച സിനിമ തിയറ്ററില്‍ ചിരി ഉറപ്പാക്കുമെന്ന് ട്രെയിലർ സൂചന നല്‍കുന്നു.
വിനായകനും സുരാജും അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ക്കിടയിലെ പോരാണ് ട്രെയ്ലറിന്റെയും മുഖ്യവിഷയം.
അൻജന- വാർസ് ബാനറില്‍ അൻജന ഫിലിപ്പ് നിർമ്മിക്കുന്ന സിനിമ പ്രേം ശങ്കറാണ് സംവിധാനം ചെയ്യുന്നത്. മ്യൂസിക്കിന് പ്രാധാന്യമുള്ള സിനിമയുടെ സംഗീത സംവിധാനം സാം. സി.എസാണ് നിർവ്വഹിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.