ഗുഡ് വില്‍ എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ ജോബി ജോര്‍ജ് നിര്‍മിച്ച്, 'കക്ഷി അമ്മിണിപ്പിള്ള' എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയെ നായകനാക്കി, ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്യുന്ന 'കിഷ്കിന്ധാ കാണ്ഡം' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.
ഏറെ ആകര്‍ഷണീയമായ കഥാപശ്ചാത്തലവും രംഗങ്ങളുമുള്ള ട്രെയിലര്‍ പ്രേക്ഷകര്‍ ഏറ്റെടുത്തു എന്നാണ് സമൂഹമാദ്ധ്യമങ്ങളിലെ കമന്റുകള്‍ സൂചിപ്പിക്കുന്നത്.ബാഹുല്‍ രമേഷ് കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം എന്നിവ നിര്‍വഹിക്കുന്ന ചിത്രം ഓണം റിലീസായി സെപ്റ്റംബര്‍ 12ന് തിയറ്ററുകളിലെത്തും. നേരത്തെ പുറത്തുവിട്ട ചിത്രത്തിന്റെ ടീസറിനും ഗാനത്തിനും വന്‍ സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്.
അപര്‍ണ്ണ ബാലമുരളി നായികയായി എത്തുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങള്‍ വിജയരാഘവന്, ജഗദീഷ്, അശോകന്, നിഷാന്‍, വൈഷ്ണവി രാജ്, മേജര്‍ രവി, നിഴല്‍കള്‍ രവി, ഷെബിന്‍ ബെന്‍സണ്‍, കോട്ടയം രമേഷ്, ബിലാസ്
ചന്ദ്രഹാസന്‍, മാസ്റ്റര്‍ ആരവ്, ജിബിന്‍ ഗോപിനാഥ് തുടങ്ങിയവരാണ് അവതരിപ്പിക്കുന്നത്. ഇതില്‍ ജഗദീഷ്, അശോകന്, നിഷാന്‍, നിഴല്‍കള്‍ രവി, ഷെബിന്‍ ബെന്‍സണ്‍ എന്നിവരുടെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന ക്യാരക്ടര്‍ പോസ്റ്ററുകളും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്.
ചിത്രസംയോജനം: സൂരജ് ഇ എസ്, സംഗീതം: മുജീബ് മജീദ്, വിതരണം: എന്റെര്റ്റൈന്മെന്റ്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ബോബി സത്യശീലന്, കലാസംവിധാനം: സജീഷ് താമരശ്ശേരി, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: റഷീദ് അഹമ്മദ്,
പ്രോജക്റ്റ് ഡിസൈന്‍: കാക്ക സ്റ്റോറീസ്, പ്രൊഡക്ഷന്‍ കണ്ട്രോളര്: രാജേഷ് മേനോന്, സൗണ്ട് മിക്സ്: വിഷ്ണു സുജാതന്‍, ഓഡിയോഗ്രഫി: രെന്‍ജു രാജ് മാത്യു, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: പ്രവീണ്‍ പൂക്കാടന്‍, അരുണ്‍ പൂക്കാടന്‍ (1000 ആരോസ്), പിആര്‍ഒ: ആതിര ദില്‍ജിത്ത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.