ഭക്ഷണത്തിന്റെ കാര്യത്തില്‍ മലയാളിക്ക് ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് തേങ്ങ. ഒരു കറി വയ്ക്കണമെങ്കില്‍ തേങ്ങയില്ലാതെ മലയാളിക്ക് പറ്റില്ല. എന്നാല്‍ അല്പം പഴകിയ മുള പൊട്ടിയ തേങ്ങാ പൊളിച്ചാല്‍ നമുക്ക് കാണാൻ സാധിക്കുന്ന ഒന്നാണ് പൊങ്ങ്.
ആദ്യ കാലങ്ങളില്‍ തേങ്ങ പൊളിക്കുമ്പോള്‍ അതിനകത്ത് പൊങ്ങ് ഉണ്ടോ എന്ന് നോക്കിയിരുന്ന കാലം ഉണ്ടായിരിക്കാം ചിലർക്കെങ്കിലും.പുതുതലമുറയ്ക്ക് പൊങ്ങ് എന്താണെന്ന് അറിയാൻ വഴിയില്ല. ആരോഗ്യ ഗുണങ്ങളുടെ കാര്യത്തില്‍ ഇവൻ വളരെ മുൻപന്തിയിലാണ്. ഇനി ഇവനെ കണ്ടാല്‍ വലിച്ചെറിയാതെ കഴിച്ചോളൂ. എന്തൊക്കെയാണ് പൊങ്ങിന്റെ ആരോഗ്യഗുണങ്ങള്‍ എന്ന് നോക്കാം.
പൊങ്ങ് കഴിക്കുന്നത് രോഗപ്രതിരോധശേഷി വർദ്ധിപ്പിച്ച് ഹൃദ്രോഗങ്ങള്‍ വരാതെ സൂക്ഷിക്കുന്നതിന് സഹായിക്കും. വിറ്റാമിൻ ബി 1, ബി 3, ബി 5, ബി 6, മഗ്നീഷ്യം, ഫോസ്ഫറസ്, കാല്‍സ്യം എന്നിവയാല്‍ സമ്പന്നമായ ഒന്നാണ് പൊങ്ങ്.
വൃക്കരോഗം, മൂത്രത്തില്‍ പഴുപ്പ് എന്നിവയെ ചെറുക്കുന്നതിനും ശരീരത്തില്‍ ഊർജ്ജം ഉത്പാദിപ്പിക്കുന്നതിനും പൊങ്ങ് അത്യുത്തമമാണ്. ദഹന പ്രക്രിയ മെച്ചപ്പെടുത്താൻ സഹായിക്കുന്ന പൊങ്ങ് ആന്റി ബാക്ടീരിയല്‍ ആയും ആന്റി ഫംഗസ് ആയും ഒരേസമയം പ്രവർത്തിക്കുന്നു.
രക്തത്തിലെ നല്ല കൊളസ്ട്രോള്‍ വർധിപ്പിച്ച് ചീത്ത കൊളസ്ട്രോള്‍ പുറന്തള്ളാൻ സഹായിക്കുന്ന പൊങ്ങ് ശരീരത്തില്‍ ഉണ്ടാകുന്ന ചൊറിച്ചിലുകള്‍, മറ്റ് അസ്വസ്ഥതകള്‍ എന്നിവ തടയുന്നതിനും ഗുണകരമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.