ഓസ്‌ട്രേലിയയിൽ ഗവൺമെൻ്റിൻ്റെ ബോർഡർ മാനേജ്‌മെന്റ് സിസ്റ്റത്തിലെ ഒരു പ്രധാന നടപടിയാണ് ഇമിഗ്രേഷൻ തടങ്കൽ. വിസയില്ലാത്തവർ, ഇമിഗ്രേഷൻ ലംഘനങ്ങളോ നിയമവിരുദ്ധമായ പ്രവേശനമോ നടത്തുന്നവർ, ഓസ്‌ട്രേലിയയിൽ നിന്ന് നാടുകടത്തപ്പെടുകയോ നീക്കം ചെയ്യപ്പെടുകയോ ചെയ്യേണ്ട ആളുകൾ, എന്നിവരെ ഇമിഗ്രേഷൻ തടവിൽ സൂക്ഷിക്കുന്നു.
ഇമിഗ്രേഷൻ ഡിറ്റൻഷൻ സെന്ററുകളിൽ താമസിപ്പിച്ചിരിക്കുന്നവർ, സ്വയം ദേഹോപദ്രവമേൽപ്പിക്കുന്നതിന്റെ തോത് വർദ്ധിച്ചു വരുന്നു. ഇത് രാജ്യത്തിന്റെ പ്രതിച്ഛായയെ സാരമായി ബാധിച്ചിട്ടുണ്ട്. 2019-24 കാലയളവിൽ 2,670 സ്വയം ഉപദ്രവിക്കുന്ന സംഭവങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. അതായത് ഓരോ ദിവസവും ശരാശരി 1.54 സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു.
ഒരാളെ തടവിൽ പാർപ്പിക്കാൻ ഓസ്‌ട്രേലിയൻ ഗവൺമെൻ്റിന് 2020-21 സാമ്പത്തിക വർഷത്തിലെ കണക്കനുസരിച്ച് 428,542 ഡോളർ ചിലവാകും. എന്നാൽ കമ്മ്യൂണിറ്റി ഡിറ്റൻഷന് 54,798 ഡോളർ മാത്രമേ ചെലവ് വരുന്നു.
ഒരു വ്യക്തി അവരുടെ നാടുകടത്തലുമായി സഹകരിക്കാൻ വിസമ്മതിക്കുകയാണെങ്കിൽ, അവരെ അനിശ്ചിതമായി തടങ്കലിൽ പാർപ്പിക്കാമെന്ന്, ഈ വർഷം മെയ് മാസത്തിൽ ഹൈക്കോടതി വിധിച്ചിരുന്നു. എന്നാൽ ആ വ്യക്തിക്ക് സഹകരിക്കാൻ സാധിക്കാത്ത ശാരീരികമോ മാനസികമോ ആയ അവസ്ഥയാണെങ്കിൽ, തടവ് നിയമ വിരുദ്ധമായിരിക്കുമെന്നും കോടതി വിധിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.