ചെന്നൈയില്‍ വാഹനാപകടം: മടവൂര്‍ സ്വദേശി ഉള്‍പ്പെടെ മൂന്നുപേർക്ക് ദാരുണാന്ത്യം,

മടവൂർ: ചെന്നൈ റെഡ് ഹില്‍സിനു സമീപം ആലമാട്ടിയില്‍  വാഹനാപകടത്തില്‍ കാർ ഡ്രൈവർ മടവൂർ സി.എം മഖാം സ്വദേശി തെച്ചൻ കുന്നുമ്മല്‍ അനസ് (29) ഉള്‍പ്പെടെ മൂന്നുപേർ മരിച്ചു. 

ടാക്സി യാത്രക്കാരായിരുന്ന ഉഷാറാണി (48), ഇവരുടെ മക്കള്‍ സായ് മോനിഷ (നാല്) എന്നിവരാണ് മരിച്ച മറ്റുള്ളവർ.

 തിരുവള്ളൂരില്‍ താമസിച്ചിരുന്ന കുടുംബം ഞായറാഴ്ച ഉഷാറാണിയുടെ മാതാപിതാക്കളെ കാണാൻ ചെന്നൈയിലെ ചിന്താദ്രി പേട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. 

റെഡ് ഹില്‍സ്-തിരുവള്ളൂർ ഹൈറോഡിലൂടെ നീങ്ങുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട വാഹനം ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. 

അനസിന്റെ പിതാവ്: മുഹമ്മദലി. മാതാവ്: റഹ്മത്ത്. ഭാര്യ: ഫാത്തിമ നസ്റിൻ. മക്കള്‍: അമാന ഫാത്തിമ, തെൻഹ ഫാത്തിമ. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച മടവൂർ സി.എം മഖാം മസ്ജിദില്‍.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

ജോസ് കെ മാണി നയിച്ച വികസന മുന്നേറ്റയാത്രയ്ക്ക് പതിനായിരങ്ങളുടെ സ്വീകരണം.. | JOSE K MANI

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !