ചെന്നൈ: റീമ കല്ലിങ്കലിനും ഭർത്താവ് ആഷിക്ക് അബുവിനും എതിരെ ഗുരുതര ആരോപണവുമായി ഗായിക സുചിത്ര. റിമ കല്ലിങ്കല്‍ തന്റെ വീട്ടില്‍ വച്ച് നിരന്തരം ലഹരി വിരുന്നുകള്‍ നടത്തുന്നു.
സ്ത്രീ പുരുഷ വ്യത്യാസം ഇല്ലാതെ ഈ വിരുന്നുകളില്‍ ലഹരി ഉപയോഗിക്കുന്നുവെന്നുമാണ് സുചിത്ര എസ് എസ് മ്യൂസിക് ചാനലിന് കൊടുത്ത അഭിമുഖത്തില്‍ വ്യക്തമാക്കിയത്.അത് കൂടാതെ അനവധി പെണ്‍കുട്ടികളെയാണ് അവർ നടത്തുന്ന പാർട്ടികളില്‍ ലഹരി ഉപയോഗിപ്പിക്കുന്നത് എന്നും സുചിത്ര വ്യക്തമാക്കി.
ചാനലിന് കൊടുത്ത അഭിമുഖത്തില്‍ റിമ ആതിഥേയം നല്‍കിയ ഹോസ്റ്റ് പാർട്ടികളുടെ സ്വഭാവം കാരണമാണ് അവരുടെ കരിയറിനെ നശിപ്പിച്ചതെന്നും സുചിത്ര അവകാശപ്പെടുന്നു. '
റിമ കല്ലിങ്കലിൻ്റെ കരിയർ തകർന്നിട്ടുണ്ടെങ്കില്‍ അതിന് പ്രധാന കാരണം അവർ നടത്തിയ പാർട്ടികളാണെന്ന് സുചിത്ര വ്യക്തമാക്കി . ചില കാര്യങ്ങള്‍ ഒരിക്കലും ഒരു പാർട്ടിയില്‍ ഉപയോഗിക്കരുത്, അത് മുതിർന്നവരുടെ പാർട്ടിയില്‍ ആയാല്‍ പോലും.
അത്തരം പ്രവർത്തനങ്ങളില്‍ റിമയുടെ പങ്കാളിത്തത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ താൻ ഞെട്ടിപ്പോയെന്നും സുചിത്ര പറഞ്ഞു. ഈ പാർട്ടികളില്‍ പങ്കെടുത്ത നിരവധി മലയാള ഗായികമാർ സംഭവങ്ങളെക്കുറിച്ചുള്ള അസ്വസ്ഥജനകമായ വിശദാംശങ്ങള്‍ തന്നോട് തുറന്നുപറഞ്ഞിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.
അവരുടെ പാർട്ടികളില്‍ പെണ്‍കുട്ടികളെ ലഹരി ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നു, നിരന്തരം ഉപയോഗിക്കുന്നു. സ്ത്രീ ശാക്തീകരണത്തിനായി സംസാരിക്കുന്ന ഒരാളായിട്ട് നിങ്ങള്‍ ഇങ്ങനെ ചെയ്യാൻ സ്വയം തീരുമാനിച്ചോ എന്ന ചോദ്യം ആരും റിമയോട് ചോദിക്കുന്നില്ല എന്നും സുചിത്ര പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.