ചെന്നൈ: ആന്ധ്രാപ്രദേശില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സുരക്ഷ മുൻനിർത്തി നിരവധി ട്രെയിനുകള്‍ റദ്ദാക്കിയതായി റെയില്‍വെ അറിയിച്ചു.
കേരളത്തിലൂടെ ഓടുന്നവയില്‍ ശബരി എക്സ്പ്രസാണ് പൂർണമായി റദ്ദാക്കിയത്. കേരള എക്സ്പ്രസ് ഉള്‍പ്പെടെ ഏതാനും ട്രെയിനുകള്‍ വഴിതിരിച്ചു വിടുകയും ചെയ്തിട്ടുണ്ട്. മഴയുടെ പശ്ചാത്തലത്തില്‍ റെയില്‍വെ ചെന്നൈ ഡിവിഷൻ പ്രത്യേക ഹെല്‍പ് ലൈൻ നമ്ബറുകളും നല്‍കിയിട്ടുണ്ട്. 044-25354995, 044-25354151 എന്നിവയാണ് നമ്ബറുകള്‍.റദ്ദാക്കിയ ട്രെയിനുകള്‍
1. സെപ്റ്റംബർ ഒന്നാം തീയ്യതി സെക്കന്തരാബാദില്‍ നിന്ന് പുറപ്പെടേണ്ട ട്രെയിൻ നമ്ബർ 17230, സെക്കന്തരാബാദ് - തിരുവനന്തപുരം ശബരി എക്സ്പ്രസ് പൂർണമായി റദ്ദാക്കി.
2. സെപ്റ്റംബർ മൂന്നാം തീയ്യതി തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ട ട്രെയിൻ നമ്ബർ 17229, തിരുവനന്തപുരം സെൻട്രല്‍ - സെക്കന്തരാബാദ് ശബരി എക്സ്പ്രസ് പൂർണമായി റദ്ദാക്കി.
വഴിതിരിച്ചുവിടുന്ന ട്രെയിനുകള്‍
1. ഓഗസ്റ്റ് 31ന് ന്യൂഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ട, തിരുവനന്തപുരത്തേക്കുള്ള കേരള എക്സ്പ്രസ് നാഗ്പൂരിനും വിജയവാഡയ്ക്കും ഇടയിലുള്ള സ്റ്റോപ്പുകള്‍ ഒഴിവാക്കി വിജയനഗരം വഴി തിരിച്ചുവിടും.
2. ഓഗസറ്റ് 31ന് കോർബയില്‍ നിന്ന് പുറപ്പെട്ട കോർബ - കൊച്ചുവേളി എക്സ്പ്രസ് വാറങ്കല്‍, ആർക്കോണം വഴി തിരിച്ചുവിടും.
3. ഓഗസ്റ്റ് 31ന് എറണാകുളത്ത് നിന്ന് പുറപ്പെട്ട പാറ്റ്ന ജംഗ്ഷൻ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് വിജയവാഡയ്ക്കും നാഗ്പൂരിനും ഇടയ്ക്ക് വഴിതിരിച്ചു വിടും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.