നന്നായി സൂട്ടും കോട്ടും ഇട്ടു നടക്കുന്ന ആഢ്യത്തമുള്ള യൂറോപ്യൻ ജനതയെയും, സ്‌പൂണും ഫോർക്കും കൊണ്ട് മാത്രം കഴിയ്ക്കുകയും എല്ലും നെയ്യും മുള്ളും മാറ്റിവച്ച ഭക്ഷണം കഴിച്ചശേഷം.. മലയാളികൾ പറയുന്ന "നാപ്‌കിൻ പേപ്പർ" എന്ന ടിഷ്യൂ പേപ്പറിനെയുമാകും മലയാളി പിന്നീട് സങ്കൽപിക്കുക.
എന്നാൽ മലയാളി കുടിയേറ്റം ആരംഭിച്ചശേഷം ഇപ്പോൾ യൂറോപ്യൻ രാജ്യങ്ങളിൽ രാവിലെ കാണാനാകുക പതുക്കെ ചലിയ്ക്കുന്ന വിവിധ ഇംഗ്ലീഷ് അക്ഷരങ്ങൾ ഡാഷ് ബോർഡ് ചില്ലുകളിൽ ഒട്ടിച്ച ബോർഡുകൾ .. ( L ലേണേർ, N ന്യൂ ഡ്രൈവർ ..) ഉള്ള ചെറിയ കാറുകൾ ആണ്. അതിൽ വിവിധ യൂണിഫോമുകളിൽ ജോലി സ്ഥലം ലക്ഷ്യമാക്കി മുന്നേറുന്ന വിവിധ കുടിയേറ്റക്കാർ. അതിനിടയിൽ വീട്ടുകാര്യങ്ങൾ നടത്തുന്ന ഗൃഹസ്‌തർ, രാവിലെ കുട്ടികളോട് മല്ലിട്ട് ഫുഡ് കഴിപ്പിച്ചു സ്കൂളിലേയ്ക്ക് ആനയിക്കാൻ ദൃതിയിൽ കാര്യങ്ങളുടെ ഒരു നെട്ടോട്ടം...
ഇനി കാര്യത്തിലേക്ക് വരാം.. അടുത്തിടെ കുടിയേറിയ കുടുംബത്തിലെ മുതിർന്ന അംഗമായ ഗൃഹസ്‌തനാണ് കഥാനായകൻ. ആദ്യം എത്തിയതിന്റെ പച്ചയ്ക്ക് കിട്ടിയതെല്ലാം വാരിവലിച്ചു കേറ്റുന്നത് ഒരു ശീലമായ്പോയി. ജിമ്മിൽ പോയി അല്ലെങ്കിൽ പുറത്തിറങ്ങി ഓടിയാൽ തടി കുറയ്ക്കാമല്ലോ അത്രതന്നെ, എന്നാൽ കഥാനായകന് അവിടെയൊന്നും അല്ല പണിപാളിയത്..
ഒരു ദിവസം ഛർദിയോ ഛർദി.. വീട്ടിൽ ഏതൊരു സാധാരണക്കാരന്റെയും പോലെ ഭാര്യ നഴ്‌സ് ആയത്കൊണ്ട് സ്വന്തം കൈപ്പടയിൽ ഉണ്ടായിരുന്ന മരുന്നുകൾ കഴിക്കാൻ നൽകി .. എന്നിട്ടും ഒരു കുറവുമില്ല .. ഡോക്ടറെ കാണാതെ മാറുമെന്ന് കരുതേണ്ട .. ഭാര്യ പറഞ്ഞു .. പറഞ്ഞത് അക്ഷരംപ്രതി ശരി വച്ച് കഥാനായകൻ ഡോക്ടറെ കാണാമെന്ന് വച്ചു.
ഡോക്ടർ..എന്നാൽ..!
നാട്ടിലെ പോലെ ചെല്ലുമ്പോഴേ അങ്ങ് ചികിത്സ നടത്തില്ല..മരുന്നുകൾ.. തരില്ല .. അല്ലെങ്കിൽ പബ്ലിക് ഹോസ്പിറ്റലിൽ പോയി 4-5 മണിക്കൂർ കുത്തിയിരിക്കണം.. അത് വേണ്ട .. പടി പടി ആയിട്ട് പോകാം .. ആദ്യം ചെറിയ വൈദ്യനെ (GP) കാണാൻ പോകാം. എല്ലാം മനസ്സിൽ കരുതി കുട്ടികളെയും വിട്ട് .. ക്യുവിൽ നിന്ന് ചീട്ട് എടുത്ത് .. കഥാനായകൻ ചെറിയ ക്ലിനിക്കിൽ ഇരുന്നു തുടങ്ങി. പരിഭ്രമം ഉണ്ട് .. ഇപ്പോൾ എല്ലായിടത്തും പലവിധ അസുഖങ്ങൾ .. ഉണ്ട് എന്താകുമോ.. എന്തും വരട്ടെ എന്ന് കരുതി ധൈര്യം പോകാതെ സംഭരിച്ചു..
നമ്മുടെ കഥാനായകന്റെ ഊഴം എത്തി... ഡോക്ടർ പേര് വിളിച്ചു, ഗുഡ്മോർണിംഗ് .. ഡോക്ടർ .. ഗുഡ്മോർണിംഗ് .. ഡോക്ടർ തിരിച്ചു പറഞ്ഞു .. സമാദാനമായി ..ഇത്തിരി സോഷ്യൽ ആണ് എന്ന് തോന്നുന്നു (കഥാനായകൻ മനസ്സിൽ പറഞ്ഞു ). പതിവ് സാധാരണ വൈറ്റൽ സൈനുകൾ.. ടെംപറേറ്റർ എല്ലാം എടുത്തു.. എല്ലാം ഓക്കേ ആണ് .. എന്നിട്ടും ഡോക്ടർക്ക് ..കാര്യം പിടികിട്ടിയില്ല .. അതിനാൽ ചെക്കപ്പ് .. അടുത്ത പടിയിലേയ്ക്ക് കടന്നു..
ഡോക്ടർ പറഞ്ഞു ! ബ്ലഡ് .. മൂത്രം .. മലം (അപ്പി യൂറോപ്പിൽ അതാണ് കോമൺ ) എല്ലാം എടുക്കണം. ഫ്രഷ് സാമ്പിൾ വേണം.. കഥാനായകൻ .. ഞെട്ടി .. എന്തോ വലിയ പ്രശ്‌നമാണ്.. കഥാനായകൻ ഡോക്ടറോട് ചോദിച്ചു.. എല്ലാം ഇപ്പോൾ വേണോ ..
ഡോക്ടർ പറഞ്ഞു ! ആദ്യം ബ്ലഡ് എടുക്കാം .. ശേഷം .. ബാക്കി..
ബ്ലഡ് എടുത്ത ശേഷം .. ബോക്സിൽ ചൂണ്ടി കാട്ടി .. ഡോക്ടർ പറഞ്ഞു.. ബോക്സിൽ നിന്നും സാമ്പിൾ ബോട്ടിൽ എടുത്തോളൂ ..
പരിഭ്രാന്തനായ കഥാനായകൻ സാമ്പിൾ ബോട്ടിൽ കയ്യിൽ പിടിച്ചു മുറി ഇംഗ്ലീഷ് ചോദിച്ചു ..
IF I DONT GET TOMORROW.. CAN I TAKE TODAY ITSELF .. ?
ഡോക്ടർ പറഞ്ഞു: YES YOU CAN .. TAKE IT TODAY, KEEP IT IN FRIDGE AND BRING TOMORROW .. FRESH .. (എടുത്തശേഷം ഫ്രിഡ്ജിൽ വച്ചശേഷം ഇവിടെ എത്തിയ്ക്കണം..)
ഓക്കേ .. ഡോക്ടർ!! കഥാനായകൻ .. പറഞ്ഞു.. ആരും ബോട്ടിൽ കാണാതെ ടിഷ്യൂ പേപ്പറിൽ പൊതിഞ്ഞു സാമ്പിൾ പാത്രം വീട്ടിലെത്തിച്ചു..
ഫ്രഷ് ആകണമല്ലോ ..ഒട്ടും വൈകാതെ മൂത്രം .. മലം.. സാമ്പിൾ എടുത്തു .. ഡോക്ടർ പറഞ്ഞത് അക്ഷരം പ്രതി കഥാനായകൻ അനുസരിച്ചു.. ഫ്രിഡ്ജിൽ വയ്ക്കുവാൻ എത്തിയപ്പോൾ ചിക്കനും വൈനും ഫ്രിഡ്ജിൽ ഇരിക്കുന്നു. എങ്ങിനെ കൂടെ വയ്ക്കും.. അതിനാൽ ചെറിയ ഒരു കാർഡ്ബോർഡ് ബോക്സ് എടുത്ത് പായ്ക്ക് ചെയ്‌തു. സംതൃപ്‌തി ആകാഞ്ഞിട്ട് കുട്ടികൾ ആർട്ടിനു ഉപയോഗിക്കുന്ന കളർ ബുക്കിൽ നിന്നും ഒരു പേജ് കീറി പൊതിഞ്ഞു .. പേരെഴുതി ഫ്രിഡ്ജിൽ ചിക്കനും വൈനിനും ഇടയിൽ വച്ചു ..
കണ്ടാൽ ആകെ വിശുദ്ധ പരിവേഷം ഉള്ള ബോക്സ് ആരും ഒന്ന് നോക്കിപ്പോകും അത്ര തന്നെ ..
കുട്ടികളെ സ്കൂളിൽ നിന്നും എടുക്കണം ഹോം വർക്ക് ചെയ്യിപ്പിക്കണം ..എന്തെല്ലാം തിരക്കുകൾ.. ഇതിനിടയിൽ പാവം കഥാനായകൻ ബോക്സിന്റെ കഥ ഭാര്യയോട് പറയാൻ മറന്നുപോയി .. പതുപോലെ ജോലി കഴിഞ്ഞു ക്ഷീണം കാരണം അൽപം മയങ്ങി.
ഇതൊന്നുമറിയാതെ രാവിലത്തെ ഡ്യൂട്ടി ഷിഫ്റ്റ് കഴിഞ്ഞു ഇരുട്ടിയെത്തിയ ഭാര്യ .. ഫ്രിഡ്‌ജ് തുറന്നപ്പോൾ ഹോ ..ഒരു പ്രത്യേക നാറ്റം (മണം ) .. ബോക്സ് തുറന്നു നോക്കിയപ്പോൾ .. ശ്വാസം മുട്ടി .. ഹോസ്പിറ്റലിലും ഇവിടെയും അതേ സാധനം അപ്പി (മലം ,മൂത്രം ).. ഫ്രിഡ്‌ജ് നശിപ്പിച്ചല്ലോ മനുഷ്യാ നിങ്ങൾ .. ശബ്ദം കേട്ട് എത്തിയ പാതി മയക്കത്തിലായിരുന്ന കഥാനായകനെ ഭാര്യ തള്ളി വീഴ്ത്തി ..
ശേഷം കണ്ണ് തുറന്ന് നോക്കുമ്പോൾ കാണുന്നത് .. ഒരുകൂട്ടം .. വെള്ള വസ്ത്രധാരികളായ മാലാഖമാർ .. നക്ഷത്രങ്ങൾ .. ബലൂണുകൾ ..ആകെ ഒരു മിന്നൽ ഓർമ .. തലയുടെ ഭാഗത്തു തൊട്ടപ്പോൾ വേദന .. തള്ളിൽ അടുക്കളയിൽ പാവം കഥാനായകൻ തലയിടിച്ചു വീഴുകയും ഭാര്യ ആംബുലൻസ് വിളിച്ചു ഹോസ്പിറ്റലിൽ എത്തിയ്ക്കുകയുമായിരുന്നു... അടക്കിപ്പറച്ചിലുകളും പലഭാഷയിലുള്ള ചിരിയുടെ നടുവിൽ കഥാനായകൻ ഒന്നും അറിയാത്ത പോലെ വേദന കടിച്ചമർത്തി .. കണ്ണടച്ച് കിടന്നു..
ഹോസ്പിറ്റൽ വിട്ട് കഥാനായകൻ പുറത്തിറങ്ങിയപ്പോൾ നാട്ടുകാർ ഒക്കെ ഇപ്പോൾ അടക്കം പറയുന്നു .. ചിരിക്കുന്നു .. ശോശപ്പാ .. പൊതിയിലെന്താ .. ഇത്തിരി വരാലാണ് .. എടുക്കട്ടേ എന്ന് ശോശപ്പനും ...
ഗുണപാഠം : യൂറോപ്പിലെ ഡോക്ടർമാർ പലതും പറയും എല്ലാം അക്ഷരം പ്രതി വിഡ്ഢിത്തം കാട്ടരുത്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.