ബാംഗ്ലൂർ: കോമൺ ഏരിയയിലെ, കുട്ടികൾ സ്നേഹപൂർവ്വം സൃഷ്ടിച്ച പൂക്കളം ബോധപൂർവം നശിപ്പിക്കപ്പെട്ടു. ചിത്രത്തിന്റെ പിന്നില്‍ ഒരു ഹാൾ അല്ലെങ്കില്‍ ഒരു മുറി എന്ന് മനസ്സിലാക്കാന്‍ കഴിയും.
പ്രോജക്റ്റ് ചെയ്യുന്നതിന് അല്ലെങ്കില്‍ എഴുതുവാന്‍ കഴിയുന്ന ഒരു മീഡിയയും ഫാനും ചിത്രത്തില്‍ പൂക്കളത്തില്‍ നില്‍ക്കുന്ന സ്ത്രീയുടെ പിന്നില്‍ കാണുവാന്‍ സാധിക്കും.
ബാംഗ്ലൂർ താന്നിസാന്ദ്ര മോണാർക്ക് സെറിനിറ്റിയിൽ താമസിക്കുന്ന "സിമി നായരുടെ പെരുമാറ്റം" എന്ന പേരില്‍ ഈ വിഡിയോ ഫേസ് ബുക്കില്‍ വൈറല്‍ ആകുന്നു.
ഈ പ്രവൃത്തി കുട്ടികളുടെ കഠിനാധ്വാനത്തെ അനാദരിക്കുക മാത്രമല്ല, പൂക്കളമെന്ന നമ്മുടെ സാംസ്കാരിക പൈതൃകത്തെ അവഹേളിക്കുക കൂടിയാണ് ചെയ്യുന്നത്. പ്രത്യേകിച്ച് , ഇത് ഉണ്ടാകുന്നത് മലയാളിയായ ഒരാളിൽ നിന്നാണ് എന്ന് കൂടി ആകുമ്പോള്‍ എന്നാണ് പോസ്റ്റ് പറയുന്നത്.
ഈ വീഡിയോയുടെ യാഥാർത്ഥ്യ ഉറവിടവും സംഭവിക്കാന്‍ ഉണ്ടായ കാരണവും അജ്ഞാതമാണ്. എങ്കിലും മനോഹരമായ പൂക്കളം നശിപ്പിക്കപ്പെട്ടത് വീഡിയോയില്‍ വ്യക്തമാണ്.
നമ്മുടെ സ്വന്തം പാരമ്പര്യങ്ങളോടും സംസ്‌കാരത്തോടുമുള്ള ഇത്തരം അവഗണന മലയാളിയിൽ നിന്ന് ഉണ്ടാകുമ്പോൾ അത് തീര്‍ച്ചയായും ഒഴിവാക്കാന്‍ കഴിയേണ്ടതാണ് പൊതുസ്ഥലം എന്നത് എല്ലാ താമസക്കാർക്കും ഒരുമിച്ച് ഉത്സവങ്ങൾ പങ്കിടാനും ആഘോഷിക്കാനുമുള്ളതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.