ബെംഗളൂരുവിൽ, ട്രെയിനില്‍ നിന്ന് വീണ് ഗുരുതര പരിക്ക്: മലയാളി യുവാവ് ചികിത്സയിലിരിക്കെ മരിച്ചു,,

ബംഗലൂരു: ബംഗലൂരുവില്‍ ട്രെയിനില്‍ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു. ഇടുക്കി കല്ലാര്‍ തൂക്കുപാലം സ്വദേശി ദേവനന്ദന്‍ (24 ) ആണ് മരിച്ചത്. സുഹൃത്തുക്കളെ കാണാന്‍ പോകുന്നതിനിടെ ഇന്നലെ രാവിലെയാണ് അപകടമുണ്ടായത്.

ഹെബ്ബാളിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഇന്നലെ രാവിലെ ബംഗലൂരു സോലദേവനഹള്ളിക്കും ചിക്കബാനയ്ക്കും ഇടയില്‍ റെയില്‍വേ ട്രാക്കില്‍ വീണു കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.

അവിടെ നിന്നും വിദഗ്ധ ചികിത്സയ്ക്കായി ഹെബ്ബാളിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സുഹൃത്തുക്കളെ കാണുന്നതിനായി മജസ്റ്റിക് സ്റ്റോപ്പില്‍ നിന്നും സോലദേവനഹള്ളിയിലേക്ക് പോകുമ്പോഴായിരുന്നു അപകടമുണ്ടായത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്നു തന്നെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. സംസ്കാരം നാളെ,

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !