മെൽബൺ എക്സ്പൊയ്ക്ക് എതിരെ പ്രതിഷേധം അക്രമാസക്തമായി; മെൽബണില്‍ വന്‍ പോലീസ് സന്നാഹം, നിരവധി അറസ്റ്റ്.
ആയുധ വ്യവസായത്തിനെതിരായ ഒരാഴ്ച നീണ്ടുനിൽക്കുന്ന പ്രകടനത്തിൻ്റെ ഭാഗമായി ഡസൻ കണക്കിന് ആക്ടിവിസ്റ്റ് ഗ്രൂപ്പുകളുടെ ഒരു സഖ്യം ബുധനാഴ്ച മെൽബൺ കൺവെൻഷനിലും എക്സിബിഷൻ സെൻ്ററിലും ലാൻഡ് ഫോഴ്‌സ് എക്‌സ്‌പോയ്ക്ക് പുറത്ത് റാലി നടത്തി. സെപ്റ്റംബർ 11 മുതൽ 13 വരെയാണ് ആയുധ എക്‌സ്‌പോ നടക്കുന്നത്.
സൈനിക ആയുധ പ്രദർശനത്തിൽ പ്രതിഷേധിച്ച നൂറുകണക്കിന് യുദ്ധവിരുദ്ധ പ്രകടനക്കാരെ, പോലീസ് കണ്ണീർ വാതകവും കുരുമുളക് സ്‌പ്രേയും ഉപയോഗിച്ച് നേരിട്ടു. മെൽബൺ സിറ്റിയിലൂടനീളം സ്ഫോടന ശബ്ദങ്ങൾ കേൾക്കാമായിരുന്നു.
മെൽബൺ കൺവെൻഷൻ ആൻഡ് എക്‌സിബിഷൻ സെൻ്ററിന് പുറത്ത്, പ്രതിഷേധം ശക്തമായതിനെ തുടർന്ന് നിരവധി അറസ്റ്റുകൾ നടന്നതായി ചീഫ് കമ്മീഷണർ അറിയിച്ചതായി, വിക്ടോറിയൻ പ്രീമിയർ ജസീന്ത അലൻ പറഞ്ഞു.
"ഞങ്ങൾ കാണുന്നത് അപകടകരമായ ഒരു സാഹചര്യമാണ്," പാർലമെൻ്റിൽ അവർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഏകദേശം 3,000 ആളുകൾ പ്രതിഷേധത്തിൽ പങ്കെടുത്തതായി അവർ കണക്കാക്കുന്നു.
മെൽബൺ സിബിഡിയിൽ നടന്ന യുദ്ധവിരുദ്ധ പ്രതിഷേധത്തിനിടെ നിരവധി ഏറ്റുമുട്ടലുകൾക്കിടയിൽ ഡസൻ കണക്കിന് പോലീസുകാർക്കും പ്രതിഷേധക്കാർക്കും പരിക്കേൽക്കുകയും 39 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു .
എക്സ്പോയിൽ പങ്കെടുക്കാൻ എത്തിയവർക്ക് നേരെ പ്രതിഷേധക്കാർ മുട്ടയും വെള്ളവും എറിഞ്ഞു. പ്രതിഷേധക്കാർ പോലീസിന് നേരെ കുതിര ചാണകവും, തക്കാളിയും വലിച്ചെറിഞ്ഞു. ഏതാനും പോലീസുകാർക്ക് പരിക്കേറ്റുണ്ട്. ലാൻഡ് ഫോഴ്‌സ് ആയുധ എക്‌സ്‌പോയ്ക്ക് പുറത്ത് ഉദ്യോഗസ്ഥരുടെ തന്ത്രങ്ങളെ വിമർശിച്ചതിനെ തുടർന്ന് ചില പ്രതിഷേധക്കാർ ആസിഡും മറ്റ് വസ്തുക്കളും എറിഞ്ഞതായി പോലീസ് ആരോപിക്കുന്നു. അതുകൂടാതെ അവർ വേസ്റ്റ്ബിന്നിന് തീയിടുകയും അത് പോലീസിനുനേരെ വലിച്ചെറിയുകയും ചെയ്തു.
രണ്ട് ദശബ്ദത്തിനുള്ളിൽ തങ്ങള്‍ നേരിട്ടതിൽ ഏറ്റവും വലിയ പ്രതിഷേധമാണിതെന്ന് വിക്ടോറിയൻ പോലീസ് പറഞ്ഞു. പ്രതിഷേധക്കാരെ നേരിടാൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പോലീസിനെ, കൺവെൻഷൻ സെന്ററിന്റെ പരിസരത്ത് വിന്യസിച്ചിട്ടുണ്ട്. ഈ പോലീസ് സംരക്ഷണത്തിന് ഏകദേശം 10 മില്യൺ മുതൽ 15 മില്യൺ ഡോളർ വരെ ചെലവാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.