നടുറോഡിൽ ഗുണ്ടായിസം: ചെളി തെറിപ്പിച്ച ബസ് തടഞ്ഞ്; ഡ്രൈവറുടെ തലയില്‍ പെട്രോളൊഴിച്ചു, ചില്ല് അടിച്ചു തകര്‍ത്തു, പ്രതി അറസ്റ്റിൽ

ആലപ്പുഴ: ആലപ്പുഴ എരമല്ലൂരില്‍ സ്വകാര്യ ബസ് ജീവനക്കാർക്ക് നേരെ ആക്രമണം. ചെളി തെറിപ്പിച്ചുവെന്ന് ആരോപിച്ചായിരുന്നു ബൈക്ക് യാത്രികൻ്റെ ആക്രമണം.

ബസ് ഡ്രൈവറുടെ തലയില്‍ പെട്രോളൊഴിക്കുകയും ബസിൻ്റെ ചില്ലുകള്‍ അടിച്ചു തകർക്കുകയും ചെയ്തു. ഇതു കണ്ട യാത്രക്കാർ പരിഭ്രാന്തരായി അലമുറയിടുകയായിരുന്നു. ആക്രമണത്തിന് ശേഷം സ്വകാര്യ ബസ് ഡ്രൈവർ മാത്യുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബൈക്ക് യാത്രികനെ പൊലിസ് കസ്റ്റഡിയിലെടുത്തു. 

ബൈക്ക് യാത്രക്കാരൻ എഴുപുന്ന സ്വദേശി സോമേഷ് ആണ് കസ്റ്റഡിയിലായത്. രാവിലെ 9 മണിയോടെയാണ് സംഭവം. ബസ് തടഞ്ഞു നിർത്തി സോമേഷ് ആക്രമണം നടത്തുകയായിരുന്നു. ബസിന്റെ ചില്ല് എറിഞ്ഞ് ഉടച്ച സോമൻ ഇറങ്ങി വന്ന ഡ്രൈവറുടെ തലയില്‍ പെട്രോള്‍ ഒഴിച്ചു. ആക്രമണം തുടർന്നതോടെ നാട്ടുകാരും യാത്രക്കാരും ചേർന്ന് പ്രതിയെ തടഞ്ഞു നിർത്തി പൊലീസില്‍ ഏല്‍പ്പിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !