ആലപ്പുഴ: വീടിന് തീയിട്ട ശേഷം ഗൃഹനാഥൻ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഭാര്യ ഓമന (74) മരിച്ചു.
ഗുരുതര പൊള്ളലേറ്റ് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ച പുലർച്ചെയാണ് മരണപ്പെട്ടത്. ആലപ്പുഴ ആര്യാട് പഞ്ചായത്തിലെ തേവൻ കോട് വീട്ടില്‍ ശ്രീകണ്ഠൻ നായരാണ് വീടിന് തീയിട്ട ശേഷം ആത്മഹത്യ ചെയ്തത്.തലവടി പള്ളിമുക്ക് ജങ്ഷന് സമീപമുള്ള വീട്ടില്‍ വെള്ളിയാഴ്ച പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം. കാലില്‍ മുറിവേറ്റ് അണുബാധ ഉണ്ടായതിനെ തുടർന്ന് ഓമന മൂന്നു മാസമായി കിടപ്പിലായിരുന്നു.
ഭാര്യയും മക്കളുമായി നിരന്തരമായി വഴക്കടിച്ചിരുന്ന ശ്രീകണ്ഠൻ നായർ വ്യാഴാഴ്ചയും വീട്ടില്‍ പ്രശ്നമുണ്ടാക്കിയതായി ബന്ധുക്കള്‍ പറഞ്ഞു.
ടൂറിസ്റ്റ് ടാക്സി ഡ്രൈവറായ ഇളയ മകൻ ഉണ്ണി കിടന്ന മുറിയുടെ ജനാല തകർത്ത ശേഷം ശ്രീകണ്ഠൻ നായർ പെട്രോള്‍ ഒഴിച്ച് തീ വെച്ചു. തുടർന്ന് ഭാര്യ കിടന്നിരുന്ന മുറിയിലും തീ വെച്ചു.
ഉണ്ണി ശ്രീകണ്ഠൻ നായരെ മുറിയില്‍ പൂട്ടിയിട്ട് അമ്മയെ രക്ഷിക്കാൻ ശ്രമം നടത്തി. കിടപ്പിലായിരുന്ന ഓമനയുടെ ദേഹത്തേക്ക് വീടിന്‍റെ സീലിങ്ങിന് ഉപയോഗിച്ചിച്ചിരുന്ന പ്ലാസ്റ്റിക് ഉരുകി വീഴുകയായിരുന്നു.
ഈ സമയത്താണ് ഫാനില്‍ ശ്രീകണ്ഠൻ നായർ തൂങ്ങിമരിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.