മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്ന അവസ്ഥ: കൊടും പട്ടിണിയില്‍ വലഞ്ഞ് ഈ രാജ്യം ആനകളെ കൊന്നുതിന്നാന്‍ അനുമതി,

നമീബിയ:  കൊടും പട്ടിണി നേരിടുന്നതിനാല്‍ വന്യമൃഗങ്ങളെ കൊന്നുതിന്നാനൊരുങ്ങുകയാണ് ആഫ്രിക്കന്‍ രാജ്യമായ നമീബിയ.

എല്‍ നിനോ പ്രതിഭാസം വിതച്ച വരള്‍ച്ച കാരണം രാജ്യത്തെ 1.4 ദശലക്ഷം വരുന്ന ജനസഖ്യയുടെ പകുതിയോളം ജനങ്ങള്‍ ദാരിദ്ര്യത്തിലകപ്പെട്ടുകഴിഞ്ഞു.

ഇതിനെ തുടര്‍ന്ന് 83 ആനകള്‍ ഉള്‍പ്പെടെ 723 വന്യമൃഗങ്ങളെ കശാപ്പ് ചെയ്ത് ജനങ്ങളുടെ പട്ടിണി മാറ്റാന്‍ ഭരണകൂടം തീരുമാനിച്ചു. 300, സീബ്രകള്‍, 30 ഹിപ്പോകള്‍, ആഫ്രിക്കയില്‍ കാണപ്പെടുന്ന 50 ഇംപാല എന്ന മാനുകള്‍, 60 കാട്ടുപോത്തുകള്‍, 100 ദക്ഷിണാഫ്രിക്കന്‍ മാനുകള്‍ എന്നിവയേയും ഭക്ഷണത്തിനായി കശാപ്പ് ചെയ്യാന്‍ ഭരണകൂടം അനുമതി നല്‍കി.

രാജ്യത്തെ ഭരണഘടന അനുസരിച്ച്‌ നമീബിയന്‍ പൗരന്മാര്‍ക്കു വേണ്ടി പ്രകൃതി സ്രോതസ്സുകളെ ഉപയോഗിക്കാം. രാജ്യത്തെ 84 ശതമാനം ഭക്ഷണ സ്രോതസ്സും ഉപയോഗിച്ച്‌ കഴിഞ്ഞതോടെ, നമീബിയയിലെ അവസ്ഥ അതീവ ഗുരുതരമാണെന്ന് യുഎന്‍ പറയുന്നു.

എന്നാല്‍ ഭക്ഷണത്തിനായി മാത്രമല്ല വന്യമൃഗങ്ങളെ കശാപ്പ് ചെയ്യുന്നത്. മനുഷ്യരും മൃഗങ്ങളും വെള്ളത്തിനും ഭക്ഷണത്തിനും വേണ്ടി മത്സരിക്കുന്ന അവസ്ഥയിലേക്കാണ് നമീബിയ ഇനി നീങ്ങുക.

 ഭക്ഷണത്തിനും വെള്ളത്തിനും വേണ്ടി മൃഗങ്ങള്‍ അലയുന്നതോടെ, മനുഷ്യരെ വന്യമൃഗങ്ങള്‍ ആക്രമിക്കാനുള്ള സാധ്യത കൂടും. ഇതൊഴിവാക്കാന്‍ കൂടിയാണ് വന്യമൃഗങ്ങളെ കൊന്നൊടുക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !