കാസറഗോഡ് : ഉപ്പള ആക്സിസ് ബാങ്കിലെ ATM ലേക്ക് പണം നിറക്കാൻ കൊണ്ട് വന്ന വാനിൽ നിന്ന് 50 ലക്ഷം കവർന്ന തമിഴ്നാട് സ്വദേശികളിൽ ഒരാളെ മഞ്ചേശ്വരം പോലീസ് സാഹസികമായി തിരിച്ചിറപ്പള്ളിയിൽ വച്ചു അറസ്റ്റ് ചെയ്തു.
മുത്തു കുമരൻ (47) എന്ന മുത്തുവിനെയാണ് തിരിച്ചിറപ്പള്ളി രാംജി നഗറിൽ വച്ച് അറസ്റ്റ് ചെയ്തത്. 27.03.24 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഉപ്പള ആക്സിസ് ബാങ്കിന്റെ ATM ലേക്ക് പണം നിറക്കാൻ വന്ന KL 07 CC 0358 നമ്പർ വാനിന്റെ ചില്ല് പട്ടാപ്പകൽ നിമിഷ നേരം കൊണ്ട് തകർത്താണ് തമിഴ്നാട് തിരുട്ടുഗ്രാമം സ്വദേശികളായ 3 പേർ ചേർന്ന് പണം കവർന്നത്.
ബഹു കാസറഗോഡ് ജില്ലാ പോലീസ് മേധാവി ശ്രീമതി ശിൽപ ഡി ഐ പി എസ് ൻ്റെ മേൽനോട്ടത്തിൽ കാസറഗോഡ് DYSP സുനിൽ കുമാർ. സി കെ, മഞ്ചേശ്വരം ഇൻസ്‌പെക്ടർ ടോൾസൺ ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ എസ് ഐ വിശാഖ്,എ എസ് ഐ മാരായ ദിനേശ് രാജൻ, സദൻ എന്നിവരാണ് പ്രതിയെ പിടിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.