ഓഫ് റോഡ് യാത്രാ പ്രേമികളുടെ പ്രിയ വാഹനമായ, ഥാറിന് പുതിയ കുടുംബ സ്വീകാര്യത നൽകി മഹേന്ദ്ര പുറത്തിറക്കിയ പുതിയ ഥാർ എത്തി.
കാഴ്ചയിലും പ്രകടനത്തിലും മികച്ചു നിൽക്കുന്ന ഥാറിൻ്റെ മൂന്ന് ഡോറുകളുള്ള മോഡലായിരുന്നു ഇതുവരെ നിരത്തുകൾ കയ്യടക്കിയിരുന്നത്. എന്നാൽ വാഹന പ്രേമികൾ ഏറെ നാളായി കാത്തിരുന്ന ഥാറിന്റെ 5 ഡോറുകൾ ഉള്ള മോഡൽ അവതരിപ്പിച്ചിരിക്കുകയാണ് മഹീന്ദ്ര.
വലുപ്പം കൂടിയിട്ടുണ്ടെങ്കിലും 5 സീറ്റഡ് വാഹനം തന്നെയായിരിക്കും പുതിയ ഥാർ റോക്സ്. 3 ഡോർ മോഡലിൽ നിന്ന് വെത്യസ്ഥമായി ബൂട്ട് സ്പേസിൻ്റെ വലുപ്പമാണ് പുതിയ ഥാറിൽ വർധിച്ചിരിക്കുന്നത്. രണ്ട് ഡോറുകൾ കൂടി പിന്നിൽ വരുന്നതോടെ വാഹനം കൂടുതൽ ഫാമിലി ഫ്രണ്ട്ലി ആവുകയാണ്. പുതിയ ഥാർ റോക്സിന്റെ ടെസ്റ്റ് ഡ്രൈവ് സെപ്തംബർ 14 മുതലും ബുക്കിംഗ് ഒക്ടോബർ മുതലും നടക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
ഥാർ റോക്സ് എന്ന പേരിൽ വിപണിയിലെത്തിച്ചിരിക്കുന്ന 5 ഡോറുകളുള്ള മോഡലിൻ്റെ വില 12.99 ലക്ഷം മുതലാണ് ആരംഭിക്കുന്നത്. പെട്രോൾ മോഡലിന് 12.99 ലക്ഷം രൂപ മുതൽ 19.99 ലക്ഷം രൂപവരെയാണ്. 13.99 ലക്ഷം രൂപ മുതൽ 20.49 ലക്ഷം രൂപ വരെയാണ് ഡീസൽ മോഡലിൻ്റെ വില. ആറ് സ്പീഡ് മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകൾ ഉള്ള ഥാർ റോക്സിന് സിപ്, സൂം ഡ്രൈവ് മോഡുകളാണ് ഉള്ളത്.
ഏത് ടെറൈനിലൂടെയും അനായാസം കയറിപ്പോകുന്ന, 2.2 ലിറ്റർ എംഹോക്ക് ഡീസൽ എൻജിന് 128.6 കിലോ വാട്ട് കരുത്തും 370 എൻ.എം ടോർക്കും ഉള്ളപ്പോൾ എംസ്റ്റാലിയോൺ പെട്രോൾ എൻജിന് 130 കിലോവാട്ട് കരുത്തും 380 എൻഎം ടോർക്കുമാണ് ഉള്ളത്.
നാല് വീലിലും ഡിസ്ക് ബ്രേക്ക്, ഹിൽ ഹോൾഡ്, ഹിൽ ഡിസൻഡ് കൺട്രോൾ, വൺ ടച്ച് പവർ വിൻഡോ, വയർലെസ് ആൻഡ്രോയിഡ്, വയേർഡ് ആപ്പിൾ കാർ പ്ളെ, 360 ഡിഗ്രീ സറൌണ്ട് വ്യു ക്യാമറ, ബ്ളെൻഡ് വ്യൂ മോണിറ്റർ, ഹർമൻ കാർഡൻ ഓഡിയോ സിസ്റ്റം, 80 ൽ അധികം കണക്ടഡ് കാർ ഫീച്ചറുകൾ തുടങ്ങിയവയാണ് പുതിയ ഥാർ റോക്സിന്റെ ഫീച്ചറുകൾ. അഡാസ് ലെവൽ 2 സുരക്ഷാ സംവിധാനങ്ങൾ ഉൾപ്പെടുത്തി സുരക്ഷയിലും ഒരുപടി മുന്നിലാണെന്ന് കാണിക്കുന്നു പുതിയ മഹീന്ദ്രാ ഥാർ റോക്സ്.
ബേസ് മോഡലിലും ഡ്യുവൽ ടോൺ മെറ്റൽ ടോപ്പ്, എൽ.ഇ.ഡി പ്രൊജക്ടർ ഹെഡ് ലാംപും ടെയിൽ ലാംപും, 26.03 സെന്റീമീറ്റർ ടച്ച് സ്ക്രീൻ ഇൻഫൊടെയ്ൻമെൻ്റ് സിസ്റ്റം, റിയർ.എസി. വെൻ്റ്, പുഷ് ബട്ടൺ സ്റ്റാർട്ട്, യു.എസ്.ബി സി പോർട്ട്, ഇലക്ട്രിക്ക് പവർ സ്റ്റിയറിംഗ്, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, ആറ് ഏയർ ബാഗുകൾ, ഇ.എസ് സി, ബ്രേക്ക് ലോക്ക് ഡിഫറൻഷ്യൽ തുടങ്ങിയ ഫീച്ചറുകളുണ്ട്.
VISIT: മഹീന്ദ്ര ഥാർ ഫൈവ് ഡോർ റോക്സ്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.