പ്രവാസി മലയാളിയും ഓസ്‌ട്രേലിയയിലെ താമസക്കാരനുമായ രഞ്ജിത്ത് ചെമ്പോതയിൽ (Renjith C Alias) ഇന്നലെ വൈകിട്ട് (14/08/2024) ഹൃദയാഘാതം മൂലം നിര്യാതനായി.
കൂത്താട്ടുകുളം ചെമ്പോതയിൽ ഏലിയാസിൻ്റെ മകനും ഓസ്‌ട്രേലിയ സൺഷൈൻ കോസ്റ്റിൽ താമസക്കാരനുമാണ് മരിച്ച രഞ്ജിത്ത്. പെട്ടെന്ന് ഉണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്ന് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഭാര്യ മായയും 2 കുട്ടികളുമടങ്ങുന്ന രഞ്ജിത്തിന്റെ കുടുംബം മുൻപ് അയർലണ്ടിൽ നിന്നും ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയതായിരുന്നു. മുൻപ് അയർലണ്ടിലെ അഷ്‌ബോർണിൽ താമസിച്ചിരുന്ന രഞ്ജിത് ആഷ്‌ബോൺ ക്രിക്കറ്റ് ക്ലബ്ബിന്റെ സ്ഥാപക അംഗങ്ങളിൽ ഒരാളുമായിരുന്നു. സംസ്‌കാര ശുശ്രുഷകൾ പിന്നീട് നടക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.