കാക്കനാട് : ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലീത്തയായി മാർ തോമസ് തറയില്‍ തിരഞ്ഞെടുക്കപ്പെട്ടു. സീറോ മലബാർ സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെൻറ് തോമസിലായിരുന്നു പ്രഖ്യാപനം.
ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം 75 വയസ് പൂർത്തിയായി വിരമിച്ചതിന് പിന്നാലെയാണ് പുതിയ മെത്രാനായി നിലവിലെ സഹായ മെത്രാനായിരുന്ന മാർ തോമസ് തറയിലിനെ തിരഞ്ഞെടുത്തത്.
ചങ്ങനാശേരി മെത്രാപ്പോലീത്തൻ കത്തീഡ്രൽ ഇടവക തറയിൽ പരേതനായ ടി.ജെ. ജോസഫിൻറെയും മറിയാമ്മയുടെയും ഏഴ് മക്കളിൽ ഇളയവനായി 1972 ഫെബ്രുവരി രണ്ടിനാണ് ബിഷപ് മാർ തോമസ് തറയിൽ ജനിച്ചത്.
ചങ്ങനാശേരി സെൻറ് ജോസഫ്സ് എൽപി സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസവും സേക്രട്ട് ഹാർട്ട് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഹൈസ്കൂൾ പഠനവും എസ് ബി കോളജിൽ പ്രീഡിഗ്രിയും പൂർത്തിയാക്കി. തുടർന്ന് 1989 ൽ വൈദിക പരിശീലനത്തിനായി കുറിച്ചി മൈനർ സെമിനാരിയിൽ ചേർന്നു. വടവാതൂർ സെൻറ് തോമസ് അപ്പസ്തോലിക് സെമിനാരിയിൽ തത്വശാസ്ത്ര പഠനവും ദൈവ ശാസ്ത്ര പഠനവും നടത്തി.
2000 ജനുവരി ഒന്നിന് ആർച്ച് ബിഷപ് മാർ പവ്വത്തിലിൽ നിന്ന് പൗരോഹിത്യം സ്വീകരിച്ചു. അതിരമ്പുഴ, നെടുംകുന്നം, എടത്വാ പള്ളികളിൽ സഹ വികാരിയായും താഴത്തുവടകര പള്ളിയിൽ വികാർ അഡ്മിനിസ്ട്രേറ്ററായും ശുശ്രൂഷ ചെയ്തു.
ഇതിനു ശേഷം 2004 ൽ ഉപരിപഠനത്തിന് റോമിലേക്ക് പോയി ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിൽ നിന്ന് മനശാസ്ത്രത്തിൽ ലൈസൻഷ്യേറ്റും ഡോക്ടറേറ്റും നേടി തിരിച്ചെത്തുകയും പുന്നപ്ര ദനഹാലയ ഇൻസ്റ്റിറ്റ്യൂട്ടിൻറെ ഡയറക്ടറായി സേവനം ചെയ്യുകയുമായിരുന്നു. ഇതിനിടയിലാണ് സഹായ മെത്രാനായി മാർ തോമസ് തറയിലിൽ ചുമതലയേറ്റെടുക്കുന്നത്.
ധ്യാനഗുരുവും മനഃശാസ്ത്രജ്ഞനുമാണു നിയുക്ത മെത്രാന്‍. മനഃശാസ്ത്ര സംബന്ധമായ പുസ്തകങ്ങ ളും ലേഖനങ്ങളും എഴുതിയിട്ടുണ്ട്. വിവിധ സെമിനാരികളിലും സ്ഥാപനങ്ങളിലും അധ്യാപകനാണ്. മലയാള ത്തിനു പുറമേ ഇംഗ്ലീഷ്, ഇ റ്റാലിയന്‍, ജര്‍മന്‍, സ്പാനി ഷ് ഭാഷകളില്‍ പ്രാവീണ്യമുണ്ട്.
സീറോ മലബാർ കത്തോലിക്കാ സഭയുടെ കീഴിലുള്ള അതിരൂപതയാണ് ചങ്ങനാശ്ശേരി അതിരൂപത. കത്തോലിക്കാ സഭയുടെ കൂട്ടായ്മയിലെ സ്വയാധികാരമുള്ള ഒരു വ്യക്തി സഭയാണ് സീറോ മലബാർ കത്തോലിക്കാ സഭ.
കേരളത്തിലെ നാലു അതിരൂപതകളിൽ ഒന്നാണിത്. ചങ്ങനാശ്ശേരി നഗരത്തിൽ ചങ്ങനാശ്ശേരി - വാഴൂർ റോഡിനരുകിലായി അതിരൂപതാ ആസ്ഥാനം നിലകൊള്ളുന്നു. ഭാരതത്തിലെ ഏറ്റവും വലിയ അതിരൂപതയാണ് ചങ്ങനാശ്ശേരി അതിരൂപത. ചങ്ങനാശ്ശേരി അതിരൂപതയിൽ 13 ഫൊറാന പള്ളികൾ ഉണ്ട്. കൂടാതെ 300-ലധികം പള്ളികളും ചങ്ങനാശ്ശേരി അതിരൂപതയുടെ കീഴിൽ വരുന്നു. കോട്ടയം ജില്ല, ആലപ്പുഴ ജില്ല, പത്തനംതിട്ട ജില്ല, കൊല്ലം ജില്ല, തിരുവനന്തപുരം ജില്ല എന്നീ അഞ്ചു ജില്ലകളും, ചങ്ങനാശ്ശേരി അതിരൂപതയുടെ അധികാര പരിധിയിൽ വരുന്ന പ്രദേശങ്ങളാണ്.
സീറോ-മലബാർ കത്തോലിക്കാസഭയിലെ അധികാരശ്രേണി
മേജർ അതിരൂപതകൾ
- എറണാകുളം
- അങ്കമാലി
- ചങ്ങനാശ്ശേരി
- കോട്ടയം
- തലശ്ശേരി
- തൃശ്ശൂർ
- പാലാ
- ഇടുക്കി
- കാഞ്ഞിരപ്പള്ളി
- കോതമംഗലം
- ഇരിങ്ങാലക്കുട
- പാലക്കാട്
- മാനന്തവാടി
- താമരശ്ശേരി
- അഡിലാബാദ്
- ഭദ്രാവതി
- ബെൽത്തങ്ങാടി
- ബിജ്നോർ
- ചാന്ദാ
- ഫരീദാബാദ്
- ഗൊരഖ്പൂർ
- ജഗദൽപ്പൂർ
- കല്യാൺ
- മാണ്ഡ്യ
- രാജ്കോട്ട്
- രാമനാഥപുരം
- സാഗർ
- സാറ്റ്ന
- തക്കല
- ഉജ്ജെയ്ൻ
- മെൽബോൺ
- ഷിക്കാഗോ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.