ഒളവണ്ണ പഞ്ചായത്ത് കാര്യാലയത്തിനു പിൻവശം മാത്തറയിലാണ് സംഭവം. കൃഷി വിഭാഗത്തിൽ നിന്ന് പിരിഞ്ഞ പുതിയേടത്ത് കുളങ്ങര ചന്ദ്രശേഖരൻ നായർ (76), ഭാര്യ വിജയകുമാരി (67) എന്നിവർക്കാണ് കത്തികൊണ്ട് മുറിവേറ്റത്.
വിജയകുമാരി അടുക്കളയിൽ ലൈറ്റ് ഇടുമ്പോഴാണ് കഴുത്തിൽ പിടിമുറുക്കി 5 പവൻ്റെ താലിമാല പൊട്ടിക്കുന്നത്. നായയെ നടത്താൻ കൊണ്ടുപോയ ചന്ദ്രശേഖരൻ നായർ തിരിച്ചു വന്നപ്പോഴാണ് പിടിവലി രംഗം കാണുന്നത്. ഇതു തടയാൻ ശ്രമിച്ച ഭർത്താവിനു നേരേ കത്തി വീശി. ഭാര്യയെ തള്ളി വീഴ്ത്തി.
കയ്യിലുണ്ടായിരുന്ന 5 പവൻ വളകൾ ഊരിയെടുക്കാൻ മോഷ്ടാവ് കത്തിമുനമ്പ് കഴുത്തിൽ ചൂണ്ടി ആവശ്യപ്പെടുകയായിരുന്നു. ഇതിനിടയിൽ മോഷ്ടാവുമായുള്ള പിടിവലിയിലാണ് കത്തിവീശലിൽ ചന്ദ്രശേഖരൻ നായർക്ക് കുത്തേറ്റത്. മാല കൊണ്ടു പോവുന്നതിനിടയിൽ മാലയുടെ ലോക്കറ്റ് തറയിൽനിന്നു കിട്ടിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.