റിയാദ്: സൗദി പൗരനെ അടിച്ചുകൊലപ്പെടുത്തിയ കേസിൽ പാലക്കാട് സ്വദേശിയുടെ വധശിക്ഷ നടപ്പാക്കി.
യൂസുഫ് ബിൻ അബ്ദുൾ അസീസ് ബിൻ ഫഹദ് അൽ ദാഖിർ എന്ന സ്വദേശി പൗരനെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ പാലക്കാട് ചെറുമ്പ സ്വദേശി അബ്ദുൾ ഖാദർ അബ്ദുറഹ്മാൻ്റെ (63) വധശിക്ഷയാണ് നടപ്പാക്കിയത്. റിയാദിലെ ജയിലിൽ കഴിഞ്ഞിരുന്ന അബ്ദുറഹ്മാൻ്റെ വധശിക്ഷ ഇന്ന് രാവിലെയാണ് നടപ്പാക്കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു.
കൊലപാതകം നടന്നയുടൻ പൊലീസ് കസ്റ്റഡിയിലായ പ്രതിക്ക് സൗദി ശരിഅ കോടതി വധശിക്ഷ വിധിക്കുകയായിരുന്നു. സുപ്രീംകോടതിയിൽ ഇളവ് തേടി ശിക്ഷയെയും റോയൽ കോടതിയെയും സമീപിച്ചെങ്കിലും അപ്പീൽ തള്ളി ശരിഅ കോടതി വിധി ശരിവെച്ചു.
സൗദി വടക്കുപടിഞ്ഞാറൻ മേഖലയിലെ തബൂക്കിൽ ആംഫാറ്റാമിൻ മയക്ക് ഗുളികകൾ കടത്തിയ കേസിൽ പിടിയിലായ ഈദ് ബിൻ റാഷിദ് ബിൻ മുഹമ്മദ് അമീരി എന്ന സൗദി പൗരൻ്റെ വധശിക്ഷ ഇന്ന് രാവിലെ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഈ കേസിലും സുപ്രീംകോടതി സൗദി പൗരനെ കൊലപ്പെടുത്തിയ പാലക്കാട് സ്വദേശിയുടെ വധശിക്ഷയും റോയൽ കോടതിയും അപ്പീൽ തള്ളി ശരിയാക്കുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.