കോഴിക്കോട്: മുല്ലപ്പെരിയാറിൽ പുതിയ ഡാം എന്നതിൽ ബദൽ നിർദ്ദേശവുമായി മെട്രോമാൻ ഇ ശ്രീധരൻ. റിസർവോയറിൽ നിന്ന് തമിഴ്നാട്ടിലേക്ക് ടണലും വെള്ളം ശേഖരിക്കാൻ ചെറിയ ഡാമുകളും നിർമ്മിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
പശ്ചിമഘട്ട സംരക്ഷണവും മുല്ലപ്പെരിയാർ ഭീഷണിക്ക് പരിഹാരവും എന്ന വിഷയത്തിൽ കോഴിക്കോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തമിഴ്നാട്ടിലേക്ക് വെള്ളം, കേരളത്തിൻ്റെ സുരക്ഷ എന്ന നിലയിലുള്ള ബദൽ നിർദ്ദേശമാണ് ഈ ശ്രീധരൻ മുന്നോട്ട് വച്ചിട്ടുള്ളത്.
പുതിയ ഡാമിന് പകരം, തമിഴ്നാട്ടിലേക്ക് വെള്ളം ഒഴുക്കുന്നതിന് ടണൽ നിർമ്മിച്ചാൽ അത് പരിഹരിക്കാനാകുമെന്നാണ് അദ്ദേഹത്തിൻ്റെ വാദം. ടണൽ നിർമ്മിച്ചാൽ കുറഞ്ഞത് 50 വർഷത്തേക്ക് മുല്ലപ്പെരിയാർ ഭീഷണി ഉണ്ടാവില്ലെന്ന് അദ്ദേഹം പറഞ്ഞു.
2014-ലെ വിധിയിൽ തടയിട നിർമിക്കുന്നതിനെ പറ്റി പറയുന്നുണ്ടെന്നും ഇ.ശ്രീധരൻ പറഞ്ഞത് പ്രായാധിക്യമാണോ എന്ന് സുപ്രീംകോടതി പരിശോധിക്കണമെന്നും മുല്ലപ്പെരിയാർ സമരസമിതി അധികൃതർ ഷാജി.പി.ജോസഫ് പറഞ്ഞു. അന്ത്യശ്വാസം വലിക്കുന്ന ഡാം ശക്തിപ്പെടുത്താൻ പറ്റില്ലെന്ന് ഇ.ശ്രീധരനും റസ്സൽ ജോയിയും വഞ്ചനയാണെന്നും ഫാ.ജോയ് നിരപ്പേൽ വിമർശിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.