കോവളത്ത് മിനിലോറിയിടിച്ചു ഗുരുതരമായി പരിക്കേറ്റു ചികിത്സയിൽ ആയിരുന്ന മധ്യവയസ്കൻ മരിച്ചു

കോവളം: ബൈപ്പാസിൽ റോഡ് മുറിച്ചുകടക്കുമ്പോൾ മിനി ലോറിയിടിച്ച് ഗുരുതരമായി പരിക്കേറ്റയാൾ മരിച്ചു.

അംബേദ്കർ ഗ്രാമം വാർഡിൽ തുംബ്ലിയോട് ചരുവിള വീട്ടിൽ പരേതനായ ക്രിസ്റ്റഫറിൻ്റെയും രമണിയുടെയും മകൻ ജയൻ (54) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് 4.15-ഓടെ കോവളം മുക്കോല ബൈപ്പാസിൽ പോറോട് പാലത്തിന് സമീപമായിരുന്നു അപകടം. ബൈപ്പാസിലെ രണ്ടാമത്തെ റോഡിലേക്ക് കടക്കാൻ ശ്രമിക്കുമ്പോൾ കോവളം ഭാഗത്ത് നിന്നെത്തിയ മിനിലോറിയിടിക്കുകയായിരുന്നു. 

അപകടത്തിൽ റോഡിൽ തെറിച്ച് വീണ് തലയ്ക്കും കാലുകൾക്കും ഗുരുതരമായി പരിക്കേറ്റു. കോവളം പോലീസെത്തി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി. ചികിത്സയിലിരിക്കെ രാത്രി മരിച്ചു. സംഭവത്തിൽ കോവളം പോലീസ് കേസെടുത്തു. മരിച്ച ജയൻ കൂലിപ്പണിതൊഴിലാളിയായിരുന്നു. ഭാര്യ: ഉഷാകുമാരി, മകൾ: അജ്ഞന

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !