ഹരിപ്പാട്: നൂറ്റമ്പത് വർഷം പഴക്കമുള്ള നാലുകെട്ട് തറവാട് തീപിടിച്ച് നശിച്ചു.
കരുവാറ്റ അഞ്ചാം വാർഡ് ആഞ്ഞിലിവേലിൽ മാത്യു ജോർജിൻ്റെ വീടിനോട് ചേർന്നുള്ള കുടുംബ വീടിനാണ് കഴിഞ്ഞദിവസം രാത്രി 12 മണിയോടുകൂടി തീ പിടിച്ചത്. പൂർണമായും തടിയിൽ നിർമ്മിച്ച നാലുകെട്ടാണ് കത്തിയമർന്നത്.
ശബ്ദം കേട്ട് ഉണർന്ന വീട്ടുകാർ ഹരിപ്പാട് അഗ്നിശമനസേന വിഭാഗത്തെ അറിയിച്ചതിനെ തുടർന്ന് കായംകുളത്ത് നിന്ന് രണ്ട് യൂണിറ്റും ഹരിപ്പാടും ഒരു യൂണിറ്റും എത്തി തീ നിയന്ത്രണ വിധേയമാക്കി. മാത്യു ജോർജും കുടുംബവും താമസിച്ചിരുന്നത് തീപിടിച്ച വീടിനോട് ചേർന്ന് മീറ്ററുകൾ അകലെ മാത്രമായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.