റഷ്യയിൽ യാത്രക്കിടെ ഹെലികോപ്റ്റർ കാണാതായി’.19 യാത്രക്കാരും 3 ജീവനക്കാരും അടക്കം 22 പേര് കാണാമറയത്ത്

മോസ്കോ:റഷ്യയിൽ 22 പേരുമായി സഞ്ചരിക്കുകയായിരുന്ന ഹെലികോപ്റ്റർ കാണാതായി. റഷ്യയുടെ കിഴക്കൻ പ്രദേശമായ കാഞ്ചത്ക പെനിൻസുലയിലാണു സംഭവമെന്നു ഫെഡറൽ എയർ ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു.

19 യാത്രക്കാരും മൂന്നു ജീവനക്കാരുമാണു ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. എംഐ-8 ടി ഹെലികോപ്റ്ററാണ് കാണാതായത്. വച്ച്‌കസെറ്റ്‌സ് അഗ്നിപർവതത്തിനു സമീപമാണ് സംഭവം. ഹെലികോപ്റ്റർ എത്തേണ്ട സമയമായിട്ടും എത്താതിരുന്നതാണ് അധികൃതരുടെ ശ്രദ്ധയിൽപ്പെടുന്നത്. 

വിനോദസഞ്ചാര കേന്ദ്രമാണ് കംചത്ക. മോസ്കോയിൽ നിന്ന് 6,000 കിലോമീറ്ററിലധികം കിഴക്കും അലാസ്കയിൽ നിന്ന് 2,000 കിലോമീറ്റർ പടിഞ്ഞാറും ആണ് ഈ പ്രദേശം. 1960-കളിൽ രൂപകൽപന ചെയ്ത ഇരട്ട എൻജിൻ ഹെലികോപ്റ്ററാണ് എംഐ-8. റഷ്യയിലും അയൽരാജ്യങ്ങളിലും വ്യാപകമായി ഈ ഹെലികോപ്റ്റർ ഉപയോഗിക്കുന്നുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

Mani C Kappan | Pala രാഷ്ട്രീയം,സ്പോർട്സ്, സിനിമ ഓണം വിശേഷങ്ങളുമായി മാണി സി കാപ്പൻ Interview Part 1

Mani C Kappan | Pala വിശേഷങ്ങളുമായി മാണി സി കാപ്പൻ Interview Part 2

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !