വയനാട്: നിഗൂഢവും ദുരൂഹവുമായ സ്ഥലങ്ങളെ കുറിച്ച് അറിയാൻ എപ്പോഴും ആളുകള്‍ക്ക് വലിയൊരു താല്പര്യമുണ്ട്. അതില്‍ ആമാനുഷികമായ കാര്യങ്ങള്‍ കൂടി ഉള്‍പ്പെടുകയാണെങ്കില്‍ വളരെയധികം ഇഷ്ടമായിരിക്കും
നമ്മുടെ കേരളത്തിലും അത്തരത്തിലുള്ള സ്ഥലങ്ങള്‍ ഉണ്ടോ.? വിദേശരാജ്യങ്ങളിലും മറ്റും നിഗൂഢത നിറയ്ക്കുന്ന ചില ബംഗ്ലാവുകളും സ്ഥലങ്ങളും ഒക്കെ ഉണ്ടെന്നു നമ്മള്‍ കേട്ടിട്ടുണ്ട്. നമ്മുടെ കേരളത്തില്‍ അത്തരത്തില്‍ ദുരൂഹതയും നിഗൂഢതയും നിറയ്ക്കുന്ന സ്ഥലങ്ങളുണ്ട്.അത്തരത്തില്‍ പ്രേതബാത ഉണ്ടെന്ന് വിശ്വസിക്കുന്ന കേരളത്തിലെ 8 സ്ഥലങ്ങളെ കുറിച്ചാണ് പറയാൻ പോകുന്നത്. ഇതില്‍ ഒന്നാമത്തെ സ്ഥലം കേരളത്തിലെ വയനാട് ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ലക്കിടി ഗേറ്റ്വേയാണ്. താമരശ്ശേരി ചുരം കടക്കാനുള്ള ഏറ്റവും ചെറിയ പാതയാണ് ഇത്.
ഈ പാതയുടെ കോണ്ടാക്ടർ ആണ് ഈ ഗേറ്റ് വേയെ കേരളത്തിലെ ഏറ്റവും പ്രേതബാധയുള്ള സ്ഥലങ്ങളില്‍ ഒന്നാക്കി മാറ്റിയത്. ആ കാലത്ത് ഒരു ബ്രിട്ടീഷ് എൻജിനീയർ ലക്കിടി കണ്ടുപിടിക്കാൻ കരിന്തണ്ടൻ എന്ന വ്യക്തിയില്‍ നിന്നും സഹായം വാങ്ങി.
ഇത് കണ്ടെത്തിയതിന്റെ പിന്നാലെ ഇയാള്‍ ക്രെഡിറ്റ് നഷ്ടം ആകാതെ ഇരിക്കാൻ കരിന്തണ്ടനെ കൊന്നതായി ആണ് ഇവിടുത്തെ ഐതിഹ്യം.
പിന്നീട് പുതിയ വഴിയിലൂടെ പോകുന്ന നിരവധി യാത്രികർ കരിന്തണ്ടന്റെ ആത്മാവ് അലഞ്ഞു തിരിയുന്നതായി അറിയിക്കുകയും ചെയ്തിരുന്നു. രാത്രിയില്‍ ഭയപ്പെടുത്തുന്ന നിലവിളികളും അട്ടഹാസങ്ങളും ഒക്കെ പലരും കേട്ടിട്ടുണ്ട് എന്നാണ് ഈ സ്ഥലത്തെക്കുറിച്ച് പറയുന്നത്.
ബോണക്കാട് ബംഗ്ലാവ് ആണ് പ്രേതകഥകളില്‍ രണ്ടാമത് വരുന്ന ഒരു സ്ഥലം എന്നു പറയുന്നത്. ഈ ബംഗ്ലാവിനെ പറ്റിയും ഒരു കഥ നിലനില്‍ക്കുന്നുണ്ട്. ബ്രിട്ടീഷ് ഭരണകാലത്ത് ഈ ബംഗ്ലാവ് വിശാലമായ തേയിലത്തോട്ടങ്ങള്‍ക്ക് പേര് കേട്ടതായിരുന്നു.
ഒരു രാത്രിയില്‍ ഉടമയുടെ കൊച്ചു കുട്ടികള്‍ ദുരൂഹ സാഹചര്യത്തില്‍ ആയി മരണപ്പെട്ടു. ഈ സംഭവത്തിന് ശേഷം ദമ്പതികള്‍ ലണ്ടനിലേക്ക് മടങ്ങിയെന്നാണ് ബോണക്കാട് ബംഗ്ലാവിനെ കുറിച്ച് പറയുന്നത്. മാളികയില്‍ ഒരു ആത്മാവ് പതിവായി അലഞ്ഞു തിരിയുന്നതായി ആളുകള്‍ പറയുന്നുണ്ട്.
അർദ്ധരാത്രിയില്‍ ഗ്ലാസ് പൊട്ടിയതിന്റെ ശബ്ദവും കുട്ടികളുടെ നിലവിളിയും ഒക്കെ കേള്‍ക്കാൻ സാധിക്കും. അതുപോലെ വായുവില്‍ അലഞ്ഞു തിരിയുന്ന പ്രേതബാലന്റെ ദൃശ്യവും ചിലർ കണ്ടിട്ടുണ്ടെന്ന് പറയുന്നത്.
അടുത്തത് തൃശൂർ വനമാണ്. സൂര്യാസ്തമനത്തിന് ശേഷം വളരെയധികം പാരാനോർമല്‍ ആക്ടിവിറ്റികള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട് തൃശ്ശൂർ വനം എന്നാണ് പറയുന്നത്. സാഹസികമായ അനുഭവങ്ങള്‍ക്കായി ഇവിടെയെത്തുന്ന പലരും അസാധാരണമായ പല പ്രവർത്തനങ്ങള്‍ക്കും സാക്ഷ്യം വഹിച്ചിട്ടുണ്ട് എന്നാണ് പറയുന്നത്.
ഈ കാട്ടില്‍ മരിച്ച ഒരു ഏഴ് വയസ്സുകാരന്റെ പ്രേതം ശൂന്യതയില്‍ തുടർച്ചയായി തുറിച്ച് നോക്കുന്നതായി പലരും കാണുന്നുണ്ട് എന്ന് പറയുന്നു. എന്നാല്‍ ഇത് ആരെയും ഇതുവരെ ഉപദ്രവിച്ചിട്ടില്ല. പ്രഭാതത്തില്‍ ഈ ആത്മാവ് അപ്രത്യക്ഷമാകുന്നു എന്നാണ് പറയുന്നത്.
എല്ലാവർക്കും അറിയാവുന്ന ശബരിമലയെ കുറിച്ചും ഒരു കഥയുണ്ട്. ഒരിക്കല്‍ അയ്യപ്പൻ ഒരു ദുഷിച്ച ആത്മാവിനെ ജനുവരി 14ന് ഇവിടെ പരാജയപ്പെടുത്തി എന്നതാണ് ഇതിന്റെ ഐതിഹ്യം.
എല്ലാവർഷവും അതേ തീയതിയില്‍ ശ്രീകോവിലില്‍ പ്രവേശിക്കാൻ ശ്രമിക്കുന്ന ഈ ദുരാത്മാവിനെ അയ്യപ്പൻ പരാജയപ്പെടുത്തുന്നു എന്നും ഒക്കെയാണ് പറയുന്നത്. ഇതിനെ അറിയിക്കാൻ ആകാശത്ത് ഒരു മിന്നല്‍ രൂപം കൊള്ളും എന്നും പറയുന്നു. അടുത്തതായി കേരളത്തിലെ തന്നെ പ്രേതബാധിയുള്ള മറ്റൊരു സ്ഥലം കാര്യവട്ടം ക്യാമ്പസ് റോഡ് ആണ്.
ഇതിനടുത്ത ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയുടെ പേരില്‍ ഒരു കുളം അവിടെ അറിയപ്പെടുന്നുണ്ട്. ഹൈമാവതി കുളം എന്നാണ് ഇത് അറിയപ്പെടുന്നത്. റോഡിലൂടെ നടക്കുന്ന ഒരു സാധാരണ വ്യക്തി ഇരട്ടി ഉയരമുള്ള ഒരു പ്രേതത്തെ കാണുന്നുണ്ട് എന്നാണ് ഈ സ്ഥലത്തെക്കുറിച്ച് പലരും അവകാശപ്പെടുന്നത്. അടുത്തത് പ്രേതവുമായി ബന്ധപ്പെട്ട മറ്റൊരു കേരളത്തിലെ സ്ഥലം പേരാണ്ടൂർ കനാല്‍ ആണ്.
വടുതല മത്തായി എന്ന ഒരു വ്യക്തി ഒരു സ്ത്രീയെ ദുരുപയോഗം ചെയ്ത് രാജാ ഇടപ്പള്ളിയുടെ കല്‍പ്പന പ്രകാരം ഈ കനാലിന് സമീപം തൂങ്ങിമരിച്ചു എന്നാണ് ഐതിഹ്യങ്ങള്‍ പറയുന്നത്
അതിനുശേഷം ഇവിടെയും എന്തൊക്കെയോ ബുദ്ധിമുട്ടുകള്‍ ഉണ്ട് എന്ന് പറയുന്നുണ്ട് അടുത്തതായി കേരളത്തില്‍ തന്നെ പ്രേതബാധിയുള്ള ഒരു സ്ഥലമായ വിശ്വസിക്കുന്നത് കോലത്ത് വീട്ടിലെ കരയുന്ന പ്രേതമാണ് ഒരു കുട്ടിയുടെ ഭയപ്പെടുത്തുന്ന ശബ്ദം ഇവിടെ കേള്‍ക്കുന്നുണ്ട് എന്നാണ് ഇവിടെയുള്ള പ്രദേശവാസികള്‍ ഒക്കെ തന്നെ പറഞ്ഞിട്ടുള്ളത്
അതുപോലെ ഏറ്റവും അവസാനമായി പ്രേതബാധി ഉണ്ടെന്ന് വിശ്വസിക്കുന്ന കേരളത്തിലെ ഒരു സ്ഥലം മോറിസ് ബംഗ്ലാവ് ആണ് ഇന്ത്യയില്‍ തന്നെ ബ്രിട്ടീഷ് ഭരണകാലത്ത് ആഡംബര മന്ദിരമായി ആണ് ഈ ഒരു ബംഗ്ലാവ് പണിതത്
ഇവിടെ ആത്മഹത്യ ചെയ്ത ഇംഗ്ലീഷുകാരനായ മോറിസ് ഏതാണ് ഇവിടെയുള്ള ആത്മാവ് എന്നാണ് പറയുന്നത് ഈ ബംഗ്ലാവില്‍ ദുരാത്മാവിന്റെ സാന്നിധ്യം പലരും കണ്ടിട്ടുണ്ട് എന്നും പറയുന്നുണ്ട്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.