കൽപ്പറ്റ: വയനാട്: ദുരന്തം ആദ്യം ലോകത്തെ വിളിച്ച് അറിയിച്ച യുവതിയെ കുറിച്ച് ഇപ്പോഴും വിവരമില്ല. വയനാട് വിംസ് നേഴ്സിംഗ് കോളേജ് അഡ്മിനിസ്ട്രേഷൻ സെക്രട്ടറിയായ നീതുവാണ് ചുരല്‍മലയില്‍ ഉരുള്‍ പൊട്ടിയ കാര്യ ഫോണിലൂടെ പുറം ലോകത്തെ അറിയിച്ചത്.
ഉരുള്‍പൊട്ടിയെന്നും രക്ഷിക്കണമെന്നും ആവശ്യപ്പെട്ട് നിരവധി തവണ നീതു ആശുപത്രിയിലേക്ക് വിളിച്ചിരുന്നു. ചുരല്‍ മലയില്‍ വെള്ളം കേറിയെന്നും ആരോടെങ്കിലും പറഞ്ഞ് ഞങ്ങളെ രക്ഷപ്പെടുത്തുമോ എന്ന് ഫോണില്‍ പറയുന്നുണ്ട്. " മുകളില്‍ നിന്ന് എല്ലാം മറഞ്ഞ് വീണ് താഴെ എത്തി.കുറെ പേരെ ഇവിടെ എത്തിച്ചിട്ടുണ്ട്. പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ്. ഇനി പൊട്ടിയാല്‍ ഞങ്ങളെല്ലാവരും പോകും. ഞങ്ങളുടെ വീടിന്റെ പുറകില്‍കൂടിയാണ് ഉരുള്‍ വന്നത്. എല്ലാവരേയും വിളിച്ച് കൊണ്ടിരിക്കുകയാണ്. മെമ്പർ നൂറുദ്ദീനേയും വിളിച്ചിട്ടുണ്ട്.
വീട്ടില്ലൊക്കെ വെളളമാണ്. എവിയെ നിന്നോ വണ്ടികള്‍ ഒഴുകി മുറ്റത്ത് എത്തിയിട്ടുണ്ട്. ആരെങ്കിലും വന്ന് രക്ഷിക്കൂ", നീതു നിരവധി തവണ കണ്ണീരോടെ ഫോണില്‍ ആവശ്യപ്പെട്ടുന്നുണ്ട്.
ദുരന്തത്തില്‍ നീതുവിന്റെ ഭർത്താവ് ജോജു, അഞ്ച് വയസുള്ള മകൻ, ഭർതൃ മാതാവ് എന്നിവർ രക്ഷപ്പെട്ടിരുന്നു. എന്നാല്‍ നാല് ദിവസം പിന്നിടുമ്പോഴും നീതുവിനെ കുറിച്ച് വിവരമില്ല. രക്ഷിക്കാൻ ഇറങ്ങിയെങ്കിലും കാട്ടാനക്കൂട്ടം ഉണ്ടായതിനാല്‍ അവിടെ എത്താൻ സാധിച്ചില്ലെന്ന് ഹോസ്പിറ്റലിലെ ഡോക്ടറായ ഷാനാവാസ് പറഞ്ഞു.
രണ്ടാമത്തെ ഉരുള്‍പൊട്ടലുണ്ടായ നാല് മണിവരെ നീതു ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ആശുപത്രിയിലെ ജീവനക്കാരായ ദിവ്യ, സഫീന എന്നിവരെയും ദുരന്തത്തില്‍ നഷ്ടമായതായും ഷാനവാസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.